കറിവേപ്പില കേട് കൂടാതെ സൂക്ഷിച്ച് വെക്കേണ്ടത് എങ്ങനെ?

നിഹാരിക കെ എസ്| Last Modified ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (15:23 IST)
നമ്മുടെ പാചകത്തിൽ ഒഴിച്ച് കൂടാൻ ആകാത്ത ഒന്നാണ് കറിവേപ്പില. കറിവേപ്പില ഒഴിച്ചുള്ള കറികൾ കുറവാണ്. വിഷമില്ലാത്ത കറിവേപ്പില ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ അത് വീട്ടിൽ തന്നെ വളർത്താൻ ശ്രമിക്കും. കീടനാശിനികൾ ഏറ്റവും കൂടുതൽ പ്രയോഗിക്കപ്പെടുന്ന ഒരു ഭക്ഷ്യവിഭവമാണ് കറിവേപ്പില. അതിനാലാണ് ഭൂരിഭാഗം ആളുകളും കറിവേപ്പില വീട്ടിൽ തന്നെ നട്ടുവളർത്താൻ ശ്രമിക്കുന്നത്. എന്നാൽ, ഇതിന് കഴിയാത്തവർ കറിവേപ്പില കിട്ടി കഴിഞ്ഞാൽ അത് സൂക്ഷിച്ച് വെയ്ക്കും. ഒരു മാസത്തേക്കല്ല, ഒരു വർഷം വരെ കറിവേപ്പില കേട് കൂടാതെ സൂക്ഷിച്ച് വെയ്ക്കാൻ കഴിയുമെന്നത് നിങ്ങൾക്കറിയാമോ?

കറിവേപ്പിലയുടെ ചെറിയ തണ്ടുകൾ മുറിച്ച് എടുത്ത് വലുപ്പമുള്ള കുപ്പി ജാറിൽ വെള്ളം നിറച്ച് അതിൽ ഇട്ട് വയ്ക്കാം. ഒരാഴ്ചയിൽ കൂടുതൽ കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാൻ ഇത് സഹായിക്കും.

തണ്ടോടു കൂടി കറിവേപ്പില പൊട്ടിച്ചെടുക്കണം. ഒരു അടപ്പ് വിനാഗിരി ഒഴിച്ച ഒരു ബെയ്സൻ വെള്ളത്തിൽ അൽപ്പസമയം കറിവേപ്പില മുക്കിവെയ്ക്കുക. ശേഷം ഇതെടുത്ത് വെള്ളം നന്നായി തുടച്ച ശേഷം ഒരു പേപ്പറിൽ നിവർത്തിയിടണം. വെള്ളം നന്നായി തോരുമ്പോൾ ഇലകൾ ഒരു കോട്ടൺ തുണിയിൽ നന്നായി പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആറ് മാസം വരെ കേട് കൂടാതെയിരിക്കും.


കറിവേപ്പില കുറച്ചധികം ഉണ്ടെങ്കിൽ അത് ചെറിയ അളവുകളായി ഒന്നിലധികം കവറുകളിലോ പാത്രങ്ങളിലോ ആക്കി ഫ്രിഡ്ജിൽ വയ്ക്കുക. ഓരോ തവണ എടുക്കുമ്പോഴും വായു കയറി കേടാകാതിരിക്കാനാണിത്.

എളുപ്പമുള്ള മറ്റൊരു വഴി:

കറിവേപ്പില നന്നായി കഴുകുക. 3-4 തവണ കഴുകിയ ശേഷം 5-10 മിനിറ്റ് വെള്ളത്തിൽ മുക്കിവയ്ക്കുക.

അഴുക്ക് പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

ഒരു അരിപ്പയിൽ കറിവേപ്പില ഊറ്റിയെടുക്കുക.

വെള്ളം മുഴുവൻ വറ്റിക്കഴിഞ്ഞാൽ ഇലകൾ ഓരോന്നായി അടർത്തിയെടുക്കുക.

വൃത്തിയുള്ള കോട്ടൺ തുണി വിരിച്ച് അതിൽ കറിവേപ്പില വിതറുക.

ഇലകളിലെ ഈർപ്പം പൂർണ്ണമായും പോകുന്നത് വരെ ഉണക്കുക.

വെയിലത്ത് വെയ്ക്കരുത്, ഫാനിന്റെ ചോട്ടിൽ വെയ്ക്കാം.

2-3 മണിക്കൂർ കൊണ്ട് വെള്ളം നന്നായി ഉണങ്ങും.

നല്ലതല്ലാത്ത ഇലകൾ നീക്കം ചെയ്യുക.

എപ്പോഴും എയർടൈറ്റ് ബോക്സ് ഉപയോഗിക്കുക.

കറിവേപ്പില ഒരു ബോക്സിൽ ഇടുക.

പെട്ടി അടച്ച് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുക.

2 ആഴ്ചയോളം ഈ കറിവേപ്പില ഉപയോഗിക്കാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :