ഗുളിക കഴിക്കുമ്പോള്‍ നിങ്ങള്‍ ഇങ്ങനെയാണോ വെള്ളം കുടിക്കുന്നത്!

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 4 ഡിസം‌ബര്‍ 2024 (18:27 IST)
ചില ആളുകള്‍ ഗുളികകള്‍ കഴിക്കുമ്പോള്‍ വെള്ളം കുടിക്കാതെ വെറുതെ വിഴുങ്ങാറുണ്ട്. എന്നാല്‍ ചിലര്‍ ധാരാളം വെള്ളവും കുടിക്കാറുണ്ട്. എന്നാല്‍ കഴിക്കുമ്പോള്‍ എത്ര അളവില്‍ വെള്ളം കുടിക്കണമെന്ന് പലര്‍ക്കും അറിയില്ല. വെള്ളം കുടിക്കാതെ ഗുളിക വിഴുങ്ങാന്‍ പാടില്ല. ഗുളിക കഴിക്കുമ്പോള്‍ അതിനോടൊപ്പം വെള്ളം കൂടെ കുടിച്ചാല്‍ മാത്രമേ ശരിയായ രീതിയില്‍ അതിന്റെ ഗുണങ്ങള്‍ ആഗീരണം ചെയ്യുകയും അസുഖം കുറയുകയുമുള്ളൂ.

ഒരോ ഗുളികയുടെയും വലിപ്പത്തിനനുസരിച്ച് വെള്ളത്തിന്റെ അളവിലും വ്യത്യാസം വരും. വലിയ ഗുളികകള്‍ക്ക് ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. വെള്ളം കുടിക്കാതെ ഗുളിക കഴിക്കുന്നത് വയറുസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നന്നായി ആഗീരണം നടക്കുന്നതിന് ഗുളികകള്‍ക്കൊപ്പം ചെറുചൂടുള്ള വെള്ളമാണ് നല്ലത്. മരുന്ന് കഴിച്ച ഉടനെ ഉറങ്ങുന്നത് ഒഴിവാക്കുക. കുറഞ്ഞത് അരമണിക്കൂറെങ്കിലും കാത്തിരിക്കുക.

ഭക്ഷണം കഴിച്ച് അര മണിക്കൂര്‍ കഴിഞ്ഞ് മരുന്ന് കഴിക്കുക. ഭക്ഷണത്തിന് മുമ്പ് മരുന്ന് കഴിക്കുകയാണെങ്കില്‍, കുറഞ്ഞത് അര മണിക്കൂര്‍ മുമ്പെങ്കിലും ചെയ്യുക. ഒരിക്കലും പാല്‍ അല്ലെങ്കില്‍ ജ്യൂസ് ഉപയോഗിച്ച് ഗുളികകള്‍ കഴിക്കരുത്, കാരണം ഇത് ശരിയായ ആഗീരണത്തെ തടസ്സപ്പെടുത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :