തടി കുറയ്ക്കണോ? നന്നായി വെള്ളം കുടിച്ചാല്‍ മതി

ശരീരത്തിനു ആവശ്യമായ വെള്ളം കുടിക്കാത്തവരില്‍ കൊഴുപ്പ് അടിഞ്ഞു കൂടി പൊണ്ണത്തടിയുണ്ടാകാന്‍ സാധ്യതയുണ്ട്

രേണുക വേണു| Last Modified ബുധന്‍, 4 ഡിസം‌ബര്‍ 2024 (15:12 IST)

ധാരാളം വെള്ളം കുടിക്കേണ്ടത് ശരീരത്തിനു എത്രത്തോളം അത്യാവശ്യമാണെന്ന് നമുക്കറിയാമല്ലോ. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിച്ച് ശരീരത്തെ നിര്‍ജലീകരണത്തില്‍ നിന്ന് പ്രതിരോധിക്കേണ്ടതാണ്. നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിലും വെള്ളത്തിന് വലിയ പ്രാധാന്യമുണ്ട്. ശരീരത്തില്‍ നിന്ന് വിഷ വസ്തുക്കളും മാലിന്യങ്ങളും പുറന്തള്ളാന്‍ വെള്ളം അത്യാവശ്യമാണ്. കാരണം അവ ശരീരത്തില്‍ തന്നെ ശേഷിച്ചാല്‍ ദഹന പ്രശ്നങ്ങള്‍ക്കും കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും കാരണമാകും.

ശരീരത്തിനു ആവശ്യമായ വെള്ളം കുടിക്കാത്തവരില്‍ കൊഴുപ്പ് അടിഞ്ഞു കൂടി പൊണ്ണത്തടിയുണ്ടാകാന്‍ സാധ്യതയുണ്ട്. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുകയും മൂത്രമൊഴിക്കുകയും ചെയ്യേണ്ടത് ആരോഗ്യത്തിനു അത്യാവശ്യമാണ്.

വിശപ്പിനെ പ്രതിരോധിക്കാനും വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിനു മുന്‍പ് ഒരു ഗ്ലാസ് എങ്കിലും വെള്ളം കുടിക്കുക. അപ്പോള്‍ വിശപ്പിന് ചെറിയൊരു ശമനം തോന്നുകയും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുകയും ചെയ്യുന്നു. വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിലേക്ക് അമിതമായി കലോറി എത്തുന്നില്ല. അതുകൊണ്ട് തന്നെ ശരീരഭാരം വര്‍ധിക്കില്ല. ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ പുറന്തള്ളാനും നല്ല ദഹനത്തിലും വെള്ളം അത്യാവശ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :