നടത്തം ആരോഗ്യത്തിന് ഉത്തമം, പക്ഷേ കൃത്യമായ സമയമുണ്ട്!

ഞായര്‍, 13 മെയ് 2018 (17:27 IST)

നിത്യവും കുറച്ചു സമയം നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. എന്നാല്‍ എങ്ങനെ നടക്കുന്നു എന്നതാണ് പ്രാധാന്യം. അതോടൊപ്പം, അത് ഏത് സമയത്ത് നടക്കുന്നു എന്നതിലും കാര്യമുണ്ട്. 
 
സാധാരണ നടക്കുന്നതിനേക്കാള്‍ വേഗത്തില്‍ നടക്കുന്നതിലൂടെ ആയുസ്സു കൂടുമെന്നാണ് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. അതോടൊപ്പം, വെളുപ്പിനെ അല്ലെങ്കിൽ വൈകിട്ട് ആണ് നടക്കാൻ ഏറ്റവും ഉത്തമം. 
 
ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനായി ഹൃദ്രോഗികള്‍ പതിവായി നടക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പ്രമേഹം , തൈറോയ്ഡ് , ശരീരത്തിന്റെ മറ്റ് അവസ്ഥകള്‍ തുടങ്ങിയ ഘടകങ്ങളും ഹൃദയാരോഗ്യത്തെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. 
 
ദിവസവും അരമണിക്കൂര്‍ എന്ന കണക്കില്‍ ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും നടക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നും വിദഗ്ധര്‍ പറയുന്നു. 
 
ഹൃദയാഘാത സാധ്യത അമ്പത് ശതമാനത്തോളം കുറയ്ക്കാനും ഈ നടത്തത്തിലൂടെ കഴിയുമെന്നും ഇവര്‍ വ്യക്തമാക്കി. ചടുല നടത്തം ശീലമാക്കുന്നത് എല്ലാ പേശികളെയും ഉണര്‍വുള്ളതാക്കുകയും ശരീരത്തിനു മുഴുവന്‍ വ്യായാമം ചെയ്യുന്ന ഫലം കിട്ടുകയും ചെയ്യും. മാത്രമല്ല രക്ത സമര്‍ദ്ദം, കോളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് എന്നിവ കുറയ്ക്കാനും ഇതിലൂടെ സഹായിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

പ്രായം കൂടുന്നവർ മൂത്രമൊഴിക്കുന്നതിന്റെ കാരണം?

വേനല്‍കാലം തുടങ്ങിയാല്‍ വെള്ളം കുടിക്കുന്നത് അധികമാകാറില്ലേ? വെള്ളം കുടിച്ചില്ലെങ്കില്‍ ...

news

നിങ്ങൾ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരാണോ? എങ്കിൽ സൂക്ഷിച്ചോളൂ, അപകടങ്ങൾ ഏറെയാണ്

ഒരു ദിവസത്തെ മുഴുവൻ ഊർജ്ജവും നൽകുന്നത് പ്രഭാത ഭക്ഷണമാണ്. എന്നാൽ ഇന്നത്തെ കാലത്ത് പ്രാതൽ ...

news

കവിളുകൾ തൂങ്ങി നിൽക്കുന്നുവോ? മുഖകാന്തി എങ്ങനെ വർധിപ്പിക്കാം?

ഇപ്പോൾ സൈസ് സീറോയുടെ കാലമാണ്. സൌന്ദര്യത്തിനായി ബ്യൂട്ടി പാർലറുകളിൽ കയറി ഇറങ്ങുന്നവർ ...

news

ഉപ്പ് ജീവനെടുക്കുമോ ?, സാധ്യതയുണ്ട്; കൗമാരക്കാര്‍ ശ്രദ്ധിക്കുക

ഉപ്പിന്റെ ഉപയോഗത്തില്‍ ഇന്ത്യാക്കാര്‍ ഒട്ടും പിന്നിലല്ല. കുട്ടികളിലും സ്‌ത്രീകളിലും ...

Widgets Magazine