നിങ്ങൾ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരാണോ? എങ്കിൽ സൂക്ഷിച്ചോളൂ, അപകടങ്ങൾ ഏറെയാണ്

പ്രാതൽ ഒഴിവാക്കല്ലേ, അപകടങ്ങൾ ഏറെയാണ്

Rijisha M.| Last Modified ശനി, 12 മെയ് 2018 (16:22 IST)
ഒരു ദിവസത്തെ മുഴുവൻ ഊർജ്ജവും നൽകുന്നത് പ്രഭാത ഭക്ഷണമാണ്. എന്നാൽ ഇന്നത്തെ കാലത്ത് പ്രാതൽ കഴിക്കത്തവരും കൂടുതലാണ്. തിരക്കുപിടിച്ച ജീവിതത്തിലും രാവിലെയുള്ള ഓട്ടപ്പാച്ചലിലും മനഃപൂർവമോ അല്ലാതെയോ നാം ഇതിനായി സമയം കണ്ടെത്തുന്നത് കുറവാണ്. എന്നാൽ പ്രാതൽ രാജാവിനെപ്പോലെ കഴിക്കണം എന്നാണ് പഴമക്കാർ പറയുന്നത്.

രാത്രിയിൽ അധികം ഭക്ഷണം കഴിക്കുന്നതും ശരീരത്തിന് നല്ലതല്ല, അതുകൊണ്ടുതന്നെ നമ്മുടെ ഒരു ദിവസം ആരോഗ്യപൂർണ്ണവും ഉന്മേഷപൂർണ്ണവുമായി നിലനിർത്തുന്നതിന് പ്രാതൽ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നുകരുതി രാവിലെതന്നെ എന്തെങ്കിലും കഴിച്ച് അത് പ്രഭാത ഭക്ഷണമാക്കാൻ നോക്കേണ്ട. നല്ല പോഷകസമ്പന്നമായ ആഹാരം തന്നെ വേണം. പാൽ, മുട്ട, പയർവർഗ്ഗങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. പ്രാതൽ ഒഴിവാക്കിയാൽ ആരോഗ്യകരമായി പല പ്രശ്‌നങ്ങളും വരാനിടയുണ്ട്. അത് എന്തൊക്കെയെന്നല്ലേ...

*പ്രമേഹം
രാവിലെ ഒന്നും കഴിക്കാതെ ഓടുന്നവർക്ക് പ്രമേഹം വരാനുള്ള സാധ്യത ഏറെയാണ്. ടൈപ്പ് 2 വിഭാഗത്തിൽപ്പെടുന്ന പ്രമേഹം വരാനാണ് കൂടുതൽ സാധ്യത.

*നന്നായി ഉറങ്ങാൻ കഴിയില്ല
ബ്രേക്ക്‌ഫാസ്‌റ്റ് ഒഴിവാക്കുന്നതിലൂടെ ഒരു ദിവസത്തെ ആഹാരക്രമം മുഴുവനായി തെറ്റുകയാണ്. ഉച്ചയ്‌ക്കും രാത്രിയിലും ആഹാരം കൂടുതലായി കഴിക്കുകയും അത് നിങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുകയും ചെയ്യും. സാധാരണ ഉറങ്ങുന്നതിൽ നിന്നും 2 മണിക്കൂർ കുറയാൻ സാധ്യതയുണ്ട്.

*ഭാരം കുറയില്ല
ചിലർ വണ്ണം കുറയ്‌ക്കാൻ പ്രാതൽ ഒഴിവാക്കും. എന്നാൽ അതിനായി ഇനി ആരും പ്രാതൽ ഒഴിവാക്കേണ്ടതില്ല. കാരണം വണ്ണം കുറയ്‌ക്കണമെന്ന് ആഗ്രഹമുള്ളവർ ഒരിക്കലും ബ്രേക്ക്‌ഫാസ്‌റ്റ് ഒഴിവാക്കരുത്. ശരീരഭാരം കുറയ്‌ക്കാൻ രാത്രിയിൽ കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറച്ചാൽ മതി.

*ഹൃദ്രോഗം
ആരോഗ്യപൂർണ്ണമല്ലാത്ത പ്രഭാത ഭക്ഷണം കഴിക്കുന്നവർക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ഇതേ കാരണത്താൽ രക്തസമ്മര്‍ദം, ഷുഗര്‍ അളവില്‍ വ്യത്യാസം എന്നിവയും ബ്രേക്ക്‌ഫാസ്റ്റ് ഒഴിവാക്കുന്നവരെ കാത്തിരിക്കുന്നുണ്ട്.


*ദിവസം മുഴുവൻ അനുഭവപ്പെടുന്ന മന്ദത
പ്രാതൽ ഒഴിവാക്കുന്നവരെ കാത്തിരിക്കുന്ന അടുത്ത പ്രശ്‌നമാണിത്. നാം ചെയ്യുന്ന കാര്യങ്ങളിലൊന്നും തന്നെ നമുക്ക് ശ്രദ്ധനൽകാൻ കഴിയില്ല. വേഗതക്കുറവും അനുഭവപ്പെടും. ആരോഗ്യം കുറയുന്നതിന്റെ ഭാഗമായാണ് ഇതൊക്കെ സംഭവിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :