മധ്യവയസ് കഴിഞ്ഞോ, മരുന്നില്ലാതെ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 19 മാര്‍ച്ച് 2024 (09:02 IST)
തെറ്റായ ഭക്ഷണശീലം മൂലം യുവാക്കളില്‍ പോലും മോശം കൊളസ്‌ട്രോളായ എല്‍ഡിഎല്‍ന്റെ അളവ് കൂടുതലാണ്. ഈ കൊളസ്‌ട്രോള്‍ കരളാണ് ഉല്‍പാദിപ്പിക്കുന്നത്. കൂടാതെ ചില ഭക്ഷണങ്ങളില്‍ നിന്നും ഇത് ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് ശരീരത്തിലില്ലാതെ ജീവിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇതിന്റെ അളവ് കൂടുന്നത് ഹൃദ്രോഗത്തിനും സ്‌ട്രോക്കിനും കാരണമാകും. ഇതിന്റെ അളവ് കുറയ്ക്കാന്‍ പ്രധാനമായും ഭക്ഷണകാര്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്. ലയിക്കുന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളായ ബീന്‍സ്, ഓട്‌സ്, കാരറ്റ് എന്നിവ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കും. ദിവസവും കുറഞ്ഞത് ഇത് 5-10 ഗ്രാമെങ്കിലും കഴിക്കണം.

സാല്‍മണ്‍, ചൂര തുടങ്ങിയ ഫാറ്റി മത്സ്യങ്ങളില്‍ നല്ല കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. ഇവയില്‍ ഒമേഗ3 ഫാറ്റി ആസിഡുകള്‍ ധാരാളം ഉണ്ട്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കും. ഫുള്‍ ഫാറ്റ് അടങ്ങിയ പാല്‍, പൊരിച്ച മാംസം, എന്നിവയൊക്കെ ഒഴിവാക്കണം. കൂടാതെ ദിവസവും മീഡിയം രീതിയിലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതും ശരീരത്തില്‍ നല്ല കൊളസ്‌ട്രോളായ എച്ച് ഡിഎല്ലിനെ കൂട്ടും. കൂടാതെ ആന്റിഓക്‌സിഡന്റുകള്‍ കൂടുതലുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കണം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :