കൈ എപ്പോഴും തണുത്തിരിക്കാറുണ്ടോ?- ശ്രദ്ധിക്കണം, വില്ലൻ ഇവയാകാം

കൈ എപ്പോഴും തണുത്തിരിക്കാറുണ്ടോ?- ശ്രദ്ധിക്കണം, വില്ലൻ ഇവയാകാം

Rijisha M.| Last Modified വെള്ളി, 7 ഡിസം‌ബര്‍ 2018 (12:24 IST)
കൈ എപ്പോഴും തണുത്തിരിക്കുന്നത് കാലാവസ്ഥകൊണ്ട് മാത്രമായിരിക്കില്ല. ചൂടുള്ള കാലാവസ്ഥയിലും കൈ മരവിക്കുന്നതിന് പിന്നിൽ കാരണങ്ങൾ ഒട്ടേറെ ആയിരിക്കാം. നമ്മൾ അത് ശ്രദ്ധിക്കാതെ വിടുമ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. അനീമിയ അഥവാ വിളര്‍ച്ചയുണ്ടാകുന്ന സാഹചര്യത്തില്‍ കൈകള്‍ എപ്പോഴും തണുത്തിരിക്കാന്‍ സാധ്യതയുണ്ട്.

വിറ്റാമിന്‍ ബി-12ന്റെ കുറവും കൈകള്‍ തണുപ്പിച്ചേക്കും. തൊലിയോ തൊലിക്കടിയിലുള്ള കലകളോ തണുത്തുറഞ്ഞ് കെട്ടുപോകുന്ന അവസ്ഥയാണിത്. ലൂപ്പസ് എന്ന രോഗമുണ്ടെങ്കിലും കൈകള്‍ എപ്പോഴും തണുത്തിരിക്കും.

ഹൈപ്പോതൈറോയ്ഡിസം ഉണ്ടെങ്കിലും ഇങ്ങനെ സംഭവിക്കാം. റെയ്‌നോഡ്‌സ് സിന്‍ഡ്രോം' എന്ന അവസ്ഥയിലും കൈകള്‍ തണുത്തുപോകാന്‍ സാധ്യതയുണ്ട്. ആവശ്യമായ രീതിയില്‍ രക്തയോട്ടം നടത്താന്‍ ധമനികള്‍ക്ക് കഴിയാത്ത സാഹചര്യമാണ് 'റെയ്‌നോഡ്‌സ് സിന്‍ഡ്രോം'.

കൃത്യ സമയത്ത് കണ്ടെത്തി ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :