റൺബീറുമായി പിരിഞ്ഞത് അനുഗ്രഹമെന്ന് കത്രീന

റൺബീറുമായി പിരിഞ്ഞത് അനുഗ്രഹമെന്ന് കത്രീന

Rijisha M.| Last Modified ബുധന്‍, 5 ഡിസം‌ബര്‍ 2018 (10:22 IST)
ഒരുകാലത്ത് ബോളിവുഡിൽ വൻ ചർച്ചയായിരുന്നു കത്രീന കൈഫ്-റൺബീർ സിംഗ് പ്രണയം. നടി ദീപികയുമായുള്ള പ്രണയം തകർന്നതോടെയായിരുന്നു കത്രീനയുമായി റൺബീർ പ്രണയത്തിലാകുന്നത്. എന്നാൽ 2013 ല്‍ തുടങ്ങിയ ബന്ധം 2016 ല്‍ വേര്‍പിരിഞ്ഞു.

ആ പ്രണയത്തകര്‍ച്ചയില്‍ നിന്ന് താന്‍ ഒരുപാട് പാഠങ്ങള്‍ പഠിച്ചുവെന്ന് കത്രീന. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കത്രീനയുടെ വെളിപ്പെടുത്തൽ. 'മറ്റൊരാളില്‍ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുമ്പോള്‍ നമ്മള്‍ സ്വയം നോക്കാന്‍ മറന്നു പോകും. ജീവിതത്തിന്റെ ഉത്തരവാദിത്തം സ്വയം ചുമലിലേല്‍ക്കുമ്പോള്‍ അതിന് മാറ്റം വരും.

ഇപ്പോഴാണ് ഞാന്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. എനിക്ക് എന്നെക്കുറിച്ച് തന്നെ ഒന്നും അറിയില്ല എന്ന് മനസ്സിലായത് ഈ സാഹചര്യത്തിലാണ്. ഇന്ന് എനിക്ക് സംഭവിച്ചതെല്ലാം ഒരു അനുഗ്രഹമായി തോന്നുന്നു'- കത്രീന പറഞ്ഞു. ഇപ്പോൾ രൺബീർ-ആലിയ ഭട്ട് പ്രണയമാണ് ബോളിവുഡിലെ ചർച്ച.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :