രാത്രിയിൽ ചോറ് വേണ്ട, ചപ്പാത്തി തന്നെ ബെസ്‌റ്റ്!

Last Modified ഞായര്‍, 13 ജനുവരി 2019 (11:21 IST)
ഇന്നത്തെകാലത്ത് ഭക്ഷണരീതിയിലും ജീവിത ശൈലിയിലും പല മാറ്റങ്ങൾ വരുന്നുണ്ട്. എങ്കിലും രാത്രി കാലങ്ങളിൽ ചോറ് കഴിക്കുന്നത് ശീലമാക്കിയവരാണ് മലയാളികൾ. ആ ശീലം പെട്ടെന്നൊന്നും മാറ്റാൻ കഴിയുകയുമില്ല. എന്നാൽ രാത്രിയിൽ ചോറ് കഴിക്കുന്നതിനേക്കാൾ നല്ലതാണ് ചപ്പാത്തി കഴിക്കുന്നത്.

പ്രമേഹമുള്ളവർ രാത്രിയിൽ ചപ്പാത്തി കഴിക്കണം എന്നുപറയും. എന്നാൽ അവർക്ക് മാത്രമല്ല എല്ലാവർക്കും ഇതുതന്നെയാണ് നല്ലത്. രോഗങ്ങൾ ഉണ്ടാകാതിരിക്കാനും അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാനും ഈ ശീലത്തിലൂടെ കഴിയും. മാത്രമല്ല, ദഹനത്തിന് സഹായിക്കുകയും ചെയ്യുന്ന പോഷക സമൃദ്ധമായ ധാന്യമാണ് ഗോതമ്പ്.

എന്നാൽ ചപ്പാത്തി ശരീരത്തിന് ഗുണം നൽകുന്ന സമയവും രാത്രി തന്നെയാണ്. അതിന് കാരണം എന്താണെന്നോ, ശരീരത്തിന്റെ ഊര്‍ജ്ജം നിലനി‍ർത്താൻ രാത്രി സമയങ്ങളിൽ ചപ്പാത്തി കഴിക്കുന്നതു കൊണ്ട് കഴിയുന്നു. ചപ്പാത്തി ശരീരത്തിന് ആവശ്യമായ കൊളസ്ട്രോൾ വ‍ർധിപ്പിക്കുന്നു. പ്രമേഹ നിയന്ത്രണത്തിന് ഏറ്റവും ഫലപ്രദമാണ് ചപ്പാത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :