മുഖക്കുരു മാറാൻ തൈര് ഉത്തമം

Last Modified ശനി, 12 ജനുവരി 2019 (12:12 IST)
മുഖക്കുരു എങ്ങനെ അകറ്റാം എന്നോർത്ത് വേവലാതിപ്പെടുന്ന ആളാണോ നിങ്ങൾ എങ്കിൽ. വീട്ടിലിരുന്നു തന്നെ മുഖക്കുരുവിനെ കുറക്കാം. അതിനു ഏറ്റവും ഉത്തമം തൈര് തന്നെ. നമുടെ അടുക്കളകളിൽ എപ്പോഴും ഉണ്ടാകുന്ന തൈര് മുഖ സൌന്ദര്യത്തിന് ഉത്തമമായ ഒരു ഔഷധം കൂടിയാണ്.

തൈര് ഉപയോഗിച്ച് ധാരാളം ഫെയ്സ് പാക്കുകൾ ഉണ്ട്. വെറുതെ തൈര് പുരട്ടുന്നത് തന്നെ മുഖത്തിന് വളരെ നല്ലതാണ്. തൈരിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ലാക്ടിക്ക് ആസിഡ് മുഖ സൌന്ദര്യത്തിന് ഏറെ ഉത്തമമാണ്. തൈരിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകളും മിനറലുകളും ചർമ്മത്തിന് സംരഷ്ണം നൽകും.

തൈരും വെള്ളരിക്കയും ചേർത്ത ഫെയ്സ്പാക്ക് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ അകറ്റാൻ ഉത്തമമാണ്. ഇത് വഴി മുഖത്തെ ജലാംശം വർധിപ്പിക്കാനും മുഖ ചർമ്മത്തിലെ മൃത കോഷങ്ങളെ നീക്കം ചെയ്യാനും സാധിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :