മദ്യപാനത്തിനിടെ ടച്ചിംഗ്‌സായി ഇത്തരം ഭക്ഷണങ്ങൾ ഉപയോഗിക്കരുത്!

മദ്യപാനത്തിനിടെ ടച്ചിംഗ്‌സായി ഇത്തരം ഭക്ഷണങ്ങൾ ഉപയോഗിക്കരുത്!

Rijisha M.| Last Modified തിങ്കള്‍, 7 ജനുവരി 2019 (14:50 IST)
മദ്യപാനം ആരോഗ്യത്തിന് ഹാനീകരമാണ്. അതുകൊണ്ടുതന്നെ മദ്യപിക്കുന്നവർ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. മദ്യപിക്കുമ്പോൾ മാത്രമല്ല മദ്യപിക്കുമ്പോൾ ഉപയോഗിക്കുന്ന ടച്ചിംഗ്‌സിലും ശ്രദ്ധിക്കേണ്ടത്. അച്ചാറും മിച്ചറുമൊക്കെയാണ് സാധാരണഗതിയിൽ ടച്ചിംഗ്‌സില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

എന്നാല്‍ എല്ലാ ഭക്ഷണ സാധനങ്ങളും ടച്ചിംഗ്‌സായി ഉപയോഗിക്കാന്‍ പാടില്ല. ചിലത് ഉപയോഗിച്ചാൽ എട്ടിന്റെ പണി പുറകേ വരും. അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളോ ജങ്ക് ഫുഡുകളോ ഉപയോഗിക്കരുത്. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തിൽ കൊഴുപ്പ് കൂടും.

മദ്യപിക്കുമ്പോൾ സലാഡ്, ഫ്രൂട്ട്സ്, നട്ട്സ്, ധാരാളം വെള്ളം ഇവയെല്ലാം കഴിക്കാനാണ് കൂടുതലായും ശ്രദ്ധിക്കേണ്ടത്. മറ്റ് തരത്തിലുള്ളതാണെങ്കിൽ അത് പല ഫലങ്ങളും ഉണ്ടാക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :