വെബ്‌ദുനിയ ലേഖകൻ|
Last Modified ബുധന്‍, 11 ഡിസംബര്‍ 2019 (20:05 IST)
നമ്മുടെ ആഹാര രീതിയും ശീലങ്ങളും ആകെ മാറി കഴിഞ്ഞിരിക്കുന്നു. അതാണ് ഇന്ന് നമ്മൾ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങൾക്കെല്ലാം കാരണം. ക്യാൻസർ എന്ന രോഗത്തെ സർവ സാധാരണമാക്കി മാറ്റിയത് ഇത്തരം തെറ്റായ ആഹാര ശീലങ്ങളാണ് എന്ന് തന്നെ പറയാം.
എല്ലാ ആഹാര സാധനങ്ങളും എല്ലാ സമയത്തും കഴിക്കുന്നത് നല്ലതല്ല. പ്രത്യേകിച്ച് രാത്രി കഴിക്കുന്ന ആഹാരങ്ങൾ ശ്രദ്ധിക്കണം. രാത്രിയിൽ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാര സാധനങ്ങളെ കുറിച്ചാണ് ഇനിപറയുന്നത്.
കവറുകളിൽ ലഭിക്കുന്ന ഇൻസ്റ്റന്റ് അഹാര പദാർത്ഥങ്ങളായ പാസ്ത ന്യൂഡിൽസ് എന്നിവ രാത്രിയിൽ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ആഹാരങ്ങളുടെ കൂട്ടത്തിൽപ്പെട്ടതാണ്. ധാരാളം കൃത്രിമ പദാത്ഥങ്ങൾ അടങ്ങിയിട്ടുള്ള പാസ്ത ഹോർമോണുകളുടെ അളവിൽ വ്യതിയാനമുണ്ടാക്കുന്നതിന് കാരണമാകും.
രാത്രിയിൽ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത മറ്റൊരു ആഹാരമാണ് ഇന്ന് ആളൂകൾ ഏറെ ഇഷ്ടപ്പെടുന്ന പ്രോസസ്ഡ് മീറ്റ്സ്. സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ ദഹനപ്രക്രിയയുടെ താളം ഇല്ലാതാക്കും. മത്രമല്ല ഇത് സ്ഥിരമായി കഴിക്കുന്നത് ഫാറ്റി ലിവർ വരുന്നതിനും കാരണമാകും.