വ്യായാമത്തിന് മുമ്പ് ഒരിക്കലും ഈ ഭക്ഷണങ്ങൾ കഴിക്കരുത്!

കിടക്കുന്നതിന് മുൻപായി ഒരു ഗ്ലാസ്സ് പാൽ കുടിക്കുന്നത് വളരെ നല്ലതാണെങ്കിലും, വ്യായാമത്തിന് മുൻപ് പാൽ കുടിക്കുന്നത് ഒട്ടും നല്ല കാര്യമല്ല.

തുമ്പി ഏബ്രഹാം| Last Modified ബുധന്‍, 11 ഡിസം‌ബര്‍ 2019 (17:28 IST)
1. ഗ്യാസ് നിറച്ച പാനീയങ്ങൾ

ഗ്യാസ് നിറച്ച പാനീയങ്ങൾ (carbonated drinks) കുടിച്ച് വ്യായാമം ചെയ്താൽ, വ്യായാമത്തിനിടെ വയറിൽ കൊളുത്തിപ്പിടുത്തവും മനംപിരട്ടലും ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. കൂടാതെ, പഞ്ചസാര അടങ്ങിയ ഗ്യാസ് നിറച്ച പാനീയങ്ങൾ വ്യായാമത്തിന് മുൻപ് കുടിച്ചാൽ, അത് വ്യായാമത്തിനിടെ ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ അസ്ഥിരപ്പെടുത്തിയേക്കാം.

2. കിടക്കുന്നതിന് മുൻപായി ഒരു ഗ്ലാസ്സ് പാൽ കുടിക്കുന്നത് വളരെ നല്ലതാണെങ്കിലും, വ്യായാമത്തിന് മുൻപ് പാൽ കുടിക്കുന്നത് ഒട്ടും നല്ല കാര്യമല്ല. വയറിൽ വായുകോപം ഉണ്ടാക്കുവാനും ഓക്കാനം വരാനുമുള്ള സാധ്യത ഉള്ളതിനാൽ, പാൽ കുടിച്ച് വ്യായാമം ചെയ്യുന്നത് ഒട്ടും സുഖകരമായിരിക്കുകയില്ല.

3. പയർ പ്രോട്ടീനുകളാൽ സമ്പുഷ്ടമാണെങ്കിലും, അവയിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനൽ കഴിച്ചുകഴിഞ്ഞ് ദഹിക്കുവാൻ സമയമെടുക്കും. അതിനാൽ, വ്യായാമത്തിന് മുൻപ് പയർ കഴിക്കുന്നത് വ്യായാമം ചെയ്യുമ്പോൾ വയറിൽ ഗ്യാസ് കയറുന്നതിനു അസ്വസ്ഥതയ്ക്കും കാരണമാകുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :