Sumeesh|
Last Updated:
ഞായര്‍, 8 ഏപ്രില്‍ 2018 (11:28 IST)
ഇന്ന് പ്രമേഹ രോഗികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഡയബറ്റിക് ഫൂട്ട്. കാൽപാദത്തിലെ പ്രമേഹ രോഗമാണിത്. വളരേയധികം ശ്രദ്ധിക്കേണ്ട ഒരു രോഗാവസ്ഥയാണ് കാൽപാദത്തിലെ പ്രമേഹം. കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ കാൽപാദം മുറിച്ചുമാറ്റേണ്ട അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചേക്കാം.
കാൽപാദത്തിൽ പ്രമേഹബാധയുള്ളവർ ദൈനന്തിന ജീവിതത്തിൽ ചില കാര്യങ്ങളിൽ പ്രത്യേഗം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് കാലിന്റെ സംരക്ഷണത്തിനായി ദിവസവും ഒരു നിശ്ചിത സമയം ചെലവഴിക്കുക എന്നതാണ്. കാൽപാതങ്ങളിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും തിരിച്ചറിയാൻ ഇത് സഹായിക്കും. ചെറിയ മുറിവുകൾ പോലും കാലിനു വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. അതിനാൽ മുറിവുകൾ വരാതെ പ്രത്യേഗം ശ്രദ്ധിക്കണം.
ചെരിപ്പില്ലാതെ നടക്കുന്നത് അപകടം വിളച്ച് വരുത്തലാവും. ഉപയോഗിക്കുന്ന ചെരിപ്പിന്റെ കാര്യത്തിലു വേണം ശ്രദ്ധ. ഡയബറ്റിക് രോഗികൾക്കായി പ്രത്യേഗം നിർമ്മിക്കുന ചെരിപ്പുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്
ഇവ ധരിക്കുന്നതാണ് ഉത്തമം.
പുകവലി മദ്യപാനം എന്നിവ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. മദ്യപാനം പ്രമേഹത്തിന്റെ അളവ് വർദ്ധിപ്പിക്കും. പുക വലി കാലിലേക്കുള്ള രക്തയോട്ടത്തെ കാര്യമായ രീതിയിൽ തന്നെ ബാധിക്കും.. കാലുകൾ ഈർപ്പത്തോടെ വെക്കുന്നത് നല്ലതല്ല. ഇത് കാലുകളിൽ അണുബാധക്ക് കാരണമാകും. അതിനാൽ ഉണങ്ങിയ തുണി ഉപയോഗിച്ച് കാലുകൾ തുടച്ച് സൂക്ഷിക്കണം.