വൃ​ക്ക​ക​ളും തകരാറിലാകും; പഞ്ചസാര കൂടുതലായാല്‍ പ്രശ്‌നം ഗുരുതരം

പഞ്ചസാര കൂടുതലായാല്‍ പ്രശ്‌നം ഗുരുതരം

  Health , sugar use , Food , പഞ്ചസാര , കാപ്പി , ചായ , കൊളസ്‌ട്രോള്‍ , ആരോഗ്യ പ്രശ്‌നങ്ങള്‍
jibin| Last Modified വെള്ളി, 6 ഏപ്രില്‍ 2018 (11:02 IST)
പഞ്ചസാരയില്ലാതെ കാപ്പിയോ ചായയോ കുടിക്കാന്‍ താല്‍പ്പര്യമില്ലാത്തവരാണ് ഭൂരിഭാഗം പേരും. ദിവസവും രണ്ടിലധികം പ്രാവശ്യം കുടിക്കുന്നവരുടെ ശരീരത്തില്‍ കൂടുതല്‍ തോതില്‍ എത്തുമെന്നതില്‍ സംശയമില്ല.

പഞ്ച​സാ​ര​യു​ടെ അ​മിത ഉ​പ​യോ​ഗം പ്ര​മേ​ഹ​ത്തി​ന് പ്ര​ധാന കാ​ര​ണ​മാകുന്നതു പോലെ തന്നെ വൃ​ക്ക​ക​ളെ ത​ക​രാ​റി​ലാ​ക്കുമെന്ന കാര്യം പലര്‍ക്കുമറിയില്ല. വൃ​ക്ക​കളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ് അമിതമായ പഞ്ചസാരയുടെ ഉപയോഗം.

ചീത്ത കൊളസ്‌ട്രോള്‍ ശരീരത്തില്‍ അടിഞ്ഞു കൂടുന്നതിനും അ​മി​ത ​വ​ണ്ണ​ത്തി​നും പ​ഞ്ച​സാര കാരണമാകുന്നു. കൂടാതെ ര​ക്ത​ക്കു​ഴ​ലു​ക​ളെ ചു​രു​ക്കാനും ഇത് കാരണമാകും.

കോ​ശ​ങ്ങ​ളെ​യും ടി​ഷ്യു​വി​നെ​യും ന​ശി​പ്പി​ക്കു​ന്ന ഘടകങ്ങളുടെ അ​ള​വ് കൂ​ടു​ന്ന​തി​ന് പ​ഞ്ച​സാര കാ​ര​ണ​മാ​കു​ന്നു. അതിനാല്‍ കുട്ടികളും മുതിര്‍ന്നവരും പഞ്ചസാര കൂടുതലായി ഉപയോഗിക്കുന്നത് കനത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :