ആ ഒരു സൌഹൃദം അനിവാര്യമാണെന്ന തോന്നലുണ്ടോ? ഇതാ ചില പൊടിക്കൈകള്‍ !

ആരോഗ്യകരമായ സ്ത്രീ പുരുഷ സൌഹൃദം അനിവാര്യം.....

friendship, male, female, health, സൌഹൃദം, സ്ത്രീ - പുരുഷ സൌഹൃദം, ആരോഗ്യം
സജിത്ത്| Last Modified വെള്ളി, 24 മാര്‍ച്ച് 2017 (14:56 IST)
ഒരു സ്ത്രീ പുരുഷനുമായി സംസാരിക്കുമ്പോള്‍ അയാളുടെ മുഖത്ത് മാത്രമേ നോക്കാറുള്ളൂ. എന്നാല്‍ പുരുഷന്മാര്‍ അങ്ങനെയല്ല. തന്റെ കണ്ണുകള്‍ക്ക് എത്തിപ്പെടാന്‍ പറ്റുന്ന എല്ലാ മേഖലയും അവന്‍ അരിച്ചുപെറുക്കും. അത് മിക്കവരിലും തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണമാകും. ഏതൊരു സ്ത്രീയുമായി സംസാരിക്കുമ്പോളും അവരുടെ മുഖത്ത് പ്രത്യേകിച്ച് കണ്ണുകളില്‍ നോക്കി സംസാരിക്കാന്‍ ശ്രദ്ധിക്കണം.

ജോലി സ്ഥലത്തായാലും മറ്റെവിടെയായാലും ഒരു പുരുഷന് സ്ത്രീയുമായി കേവലം സൌഹൃദം മാത്രം സാധ്യമാണോ?. നല്ല രീതിയിലുള്ള സൌഹൃദങ്ങള്‍ ഉണ്ടായിരിക്കാം... എങ്കിലും എല്ലാ കാലത്തും അത് വെറുമൊരു സൌഹൃദം മാത്രമായി നിലനില്‍ക്കുമോ?. സമത്വത്തെ കുറിച്ചും, സാഹോദര്യത്തെ കുറിച്ചുമെല്ലാം വാദിക്കുന്ന നമ്മള്‍ ഇക്കാര്യത്തില്‍ നമ്മെയൊന്നു പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

എങ്കിലും ആരോഗ്യകരമായ സ്ത്രീ പുരുഷ പരസ്പര ബഹുമാനവും സൌഹൃദവും എപ്പോഴും സമൂഹത്തില്‍ ഉണ്ടാവേണ്ടത് അത്യാവശ്യം തന്നെയാണ്. നമ്മുടെ ഇടയിലുള്ള കള്ളത്തരങ്ങളും പരസ്പരമുള്ള കുറ്റപെടുത്തലുകളുമെല്ലാം മാറ്റി വച്ചു സത്യസന്ധമായ ചര്‍ച്ചകളും ബോധവല്‍ക്കരണങ്ങളും ഉണ്ടായാല്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനും യാത്ര ചെയ്യാനും സ്വാതന്ത്ര്യമുള്ള നല്ലൊരു ലോകത്തെ സൃഷ്ടിക്കുവാന്‍ കഴിയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :