പുരുഷന്‍ പ്രസവിക്കുന്നതിനായി തയ്യാറെടുക്കുന്നു; ബ്രിട്ടണില്‍ ഇത് ആദ്യം; ഹെയ്‌ഡന്‍ ക്രോസ് പിന്നിടേണ്ട വഴികള്‍ ഞെട്ടിക്കുന്നത്

ലണ്ടന്‍, തിങ്കള്‍, 9 ജനുവരി 2017 (12:02 IST)

Widgets Magazine

ബ്രിട്ടണില്‍ ആദ്യമായി ഒരു പുരുഷന്‍ ഒരു കുഞ്ഞിനു ജന്മ നല്കാന്‍ പോകുന്നു. ഹെയ്‌ഡന്‍ ക്രോസ് എന്ന ഭിന്നലിംഗക്കാരനാണ് കുഞ്ഞിനു ജന്മം നല്കാന്‍ തയ്യാറെടുക്കുന്നത്. സ്ത്രീയായി ജനിച്ച ഹെയ്ഡന്‍ ഒരു കുഞ്ഞിനെ ഉദരത്തില്‍ വഹിക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടേ ലിംഗമാറ്റ ശസ്ത്രക്രിയ മാറ്റിവെച്ചിരിക്കുകയാണ്.
 
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് ബീജദാതാവിനെ കണ്ടെത്തിയത്. ഇതോടെ, യു കെയില്‍ ഒരു കുഞ്ഞിനു ജന്മം നല്കുന്ന ആദ്യപുരുഷന്‍ ആകും ക്രോസ്.  കഴിഞ്ഞ മൂന്നു വര്‍ഷമായി നിയമപരമായി പുരുഷജീവിതം നയിച്ചുവരുന്ന ക്രോസ് പുരുഷനാകുന്നതിനുള്ള ഹോര്‍മോണ്‍ ട്രീറ്റ്മെന്റ് നടത്തിവരികയാണ്. 
കുഞ്ഞു ജനിച്ചു കഴിഞ്ഞാല്‍ സ്തനങ്ങളും ഗര്‍ഭപാത്രവും നീക്കം ചെയ്യും. താന്‍ ഒരു നല്ല ഡാഡി ആയിരിക്കുമെന്നും ക്രോസ് വാഗ്ദാനം ചെയ്യുന്നു.
 
അതേസമയം സമ്മിശ്രവികാരങ്ങളാണ് തന്നെ ഭരിക്കുന്നതെന്ന് ക്രോസ് വ്യക്തമാക്കി. തനിക്ക് വളരെയധികം സന്തോഷമുണ്ട്, അതേസമയം, തന്റെ ലിംഗമാറ്റം ഇക്കാരണത്താല്‍ വൈകുന്നതില്‍ ആശങ്കയുണ്ടെന്നും ക്രോസ് വ്യക്തമാക്കുന്നു. കുഞ്ഞിനു ജന്മം നല്കിയശേഷം ക്രോസിന്റെ ലിംഗമാറ്റ ശസ്ത്രക്രിയ പൂര്‍ണമായും നടത്തും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ചെഗു‌വേര ചിത്രങ്ങ‌ൾ പോലും ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നു, ഇന്ത്യയിൽ ജീവിക്കാൻ കഴിയില്ലെങ്കിൽ കമൽ രാജ്യം വിടുക: ബി ജെ പി

ചെ‌ഗുവേരയുടെ ചിത്രങ്ങ‌ൾ ചെറുപ്പക്കാരെ വഴി തെറ്റിക്കുകയാണ് ചെയ്യുന്നതെന്നും അതിനാൽ ...

news

കമലിന്​ ഇവിടെ ജീവിക്കാൻ കഴിയില്ലെങ്കിൽ അദ്ദേഹം രാജ്യംവിട്ടു പോകണം: എ.എൻ രാധാകൃഷ്​ണൻ

ദേശിയഗാനം ആലപിക്കു​ന്ന സമയത്ത് എഴുന്നേറ്റ്​ നിൽക്ക​ണോ എന്ന സംശയമുള്ള ആളാണ്​ കമൽ. ...

news

സർക്കാരിനെ ദുർബലപ്പെടുത്താൻ നോക്കേണ്ട, അത് നടക്കില്ല; ഐ എ എസുകാരുടെ കൂട്ട അവധി ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി

ഐ എ എസുകാർക്കെതിരെയുള്ള വിജിലന്‍സ് നടപടികളില്‍ പ്രതിഷേധിച്ച് കൂട്ട അവധി എടുക്കാൻ ...

Widgets Magazine