chennai|
Last Updated:
ചൊവ്വ, 13 മെയ് 2014 (15:28 IST)
എന്ത് ഉണ്ടാക്കിക്കൊടുത്താലും അതില്‍ ഉപ്പ് പോരെന്ന് പറഞ്ഞ് മക്കള്‍ അവ മാറ്റി വയ്ക്കുന്നു... എന്തെങ്കിലും കഴിക്കട്ടെ എന്നു കരുതി അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി നാം കൂടുതല്‍ ഉപ്പ് ചേര്‍ത്ത് കൊടുക്കുകയും ചെയ്യും. എന്നാല്‍ കുട്ടകളിലെ അമിത ഉപ്പ് തീറ്റശീലം അപകടകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കുട്ടികളിലും ഉപ്പിന്റെ അംശം കൂടിപ്പോയാല്‍ ധാരാളം പ്രശ്നങ്ങളുണ്ടാകും. ഉപ്പ് ചേര്‍ക്കുന്നതു മാത്രമല്ല പ്രശ്നം. പച്ചക്കറി, ഇറച്ചി, പാല് തുടങ്ങി എല്ലാ ഉല്പന്നങ്ങളിലും ഉപ്പിന്റെ അംശം അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ ഉള്ളില്‍ എത്തിപ്പെടുകയും ചെയ്യുന്നുണ്ട്.
കുട്ടികള്‍ ഉപ്പു കൂടുതല്‍ കഴിയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. കുട്ടികളില്‍ ഇത് കിഡ്നി പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. കിഡ്നി സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങള്‍ ഇത് വരുത്തിവയ്ക്കും. ആസ്തമയ്ക്കും ഇത് വഴിയൊരുക്കും.
ചില കുട്ടികളില്‍ അമിത വണ്ണത്തിനും ഇത് വഴിയൊരുക്കും. കുട്ടികളുടെ കിഡ്നിക്ക് കൂടുതല്‍ ഉപ്പു താങ്ങാനുള്ള ശേഷിയില്ല. പ്രത്യേകിച്ച് ഒരു വയസു വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് നല്കുന്ന ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കരുത്.
മുലപ്പാലില്‍ തന്നെ ഉപ്പിന്റെ നേര്‍ത്ത അംശമുണ്ട്. തികച്ചും പ്രകൃതിദത്തമായ ഭക്ഷണം കുട്ടികള്‍ക്ക് കൊടുക്കുവാന്‍ ശ്രമിക്കണം.അത്യാവശ്യമുള്ളവയില്‍ മാത്രം ഉപ്പു ചേര്‍ക്കുക. ഇത് കുട്ടികളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.