Rijisha M.|
Last Modified വ്യാഴം, 6 സെപ്റ്റംബര്‍ 2018 (16:46 IST)
കരിക്കിൻ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ എനർജി ലെവൽ കൂട്ടുമെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഇത് കൂടാതെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾക്കും പ്രതിവിധിയുമാണ് കരിക്കിൻ വെള്ളം. ഒരു മായവും കലരാത്ത കരിക്കിൻ വെള്ളം ദിവസേന കുടിച്ചാൽ ശരീരത്തിന്റെ ആരോഗ്യത്തിൽ നല്ല മാറ്റം കാണാനാകും.
ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും കരിക്കിൽ വെള്ളം സഹായിക്കും. രാവിലെ വെറുംവയറ്റില്‍ കരിക്കിൻ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. മലബന്ധം അകറ്റാന്‍ ഏറ്റവും നല്ലതാണ് കരിക്കിന് വെള്ളം. തലവേദന അകറ്റുന്നതിന് ഏറ്റവും ഉചിതമായ ഒന്നുകൂടിയാണിത്.
കിഡ്നി സ്റ്റോണ്‍ പോലുള്ള രോഗത്തിന് മികച്ച മരുന്നാണിത്. ഡയറ്റ് ചെയ്യുന്നവര്‍ നിര്‍ബന്ധമായും കരിക്കിന് വെള്ളം കുടിക്കണം. എന്നും ഇളനീര് കുടിക്കുന്നതു വഴി വൃക്കയിലുണ്ടാകുന്ന കല്ല് ഇല്ലാതാകും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണിത്. വരണ്ട ചര്‍മ്മം ഇല്ലാതാക്കാനും മുഖത്തെ കറുത്ത പാടുകളെല്ലാം മാറ്റി ചര്‍മ്മം കൂടുതല്‍ തിളമുള്ളതാക്കാനും കരിക്കിന് വെള്ളം സഹായിക്കും.