ഈ ഭക്ഷണങ്ങളാണ് ശീലമാക്കിയതെങ്കില്‍ ഉറപ്പിക്കാം... നിങ്ങളുടെ ആ പ്രശ്നം വര്‍ധിക്കും !

ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ദേഷ്യം വര്‍ദ്ധിപ്പിക്കും

health ,  health tips ,  food ,  anger ,  ആരോഗ്യം ,  ആരോഗ്യ വാര്‍ത്ത ,  ഭക്ഷണം ,  ദേഷ്യം,  കോപം
സജിത്ത്| Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (15:37 IST)
ചില ഭക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആരോഗ്യത്തെ മാത്രമല്ല, നമ്മുടെ മനസിനെയും സ്വഭാവത്തെയും ഭക്ഷണം സ്വാധീനിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ദേഷ്യം, കോപം എന്നിവ വര്‍ദ്ധിപ്പിക്കുന്ന ചില ഭക്ഷണങ്ങളുണ്ടെന്നും ആരോഗ്യവിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

എരിവും മസാലയുമുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നതാണ് ദേഷ്യം പിടിയ്ക്കാനുള്ള പ്രധാന കാരണം. പ്രത്യേകിച്ച് സ്‌ട്രെസ്സ് അനുഭവപ്പെടുന്ന സമയങ്ങളില്‍ ഇത്തരം ഭക്ഷണം കഴിയ്‌ക്കുമ്പോള്‍ ഇവ ദഹിയ്‌ക്കാന്‍ ബുദ്ധിമുട്ടുമാണ്‌. ഇവ നമ്മുടെ ശരീരത്തില്‍ ചൂടുണ്ടാക്കുകയും ദേഷ്യം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.അതുപോലെ ട്രാന്‍സ്‌ഫാറ്റ്‌ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും ദേഷ്യം വരുത്താന്‍ കാരണമാകുമെന്നാണ് പറയുന്നത്.

കൃത്രിമമധുരങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍‍, ച്യൂയിംഗ്‌ ഗം എന്നിങ്ങനെയുള്ളവ സ്‌ട്രെസ്‌ സംബന്ധമായ ദഹനപ്രശ്‌നങ്ങള്‍ വരുത്തും. ഇത്‌ നമ്മളില്‍ ദേഷ്യവും അസ്വസ്ഥതയും ഉണ്ടാക്കും. കഫീന്‍ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ ഉറക്കത്തെ ബാധിക്കും. പിസ്ത, ചിപ്‌സ്‌, കുക്കീസ്‌ എന്നിങ്ങനെയുള്ള റിഫൈന്‍ഡ്‌, പ്രോസസ്‌ഡ്‌ ഭക്ഷണങ്ങള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും മൂഡുമാറ്റവും ദേഷ്യവും വരുത്തുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :