ഈ അടുക്കള മാര്‍ഗങ്ങള്‍ ശീലിക്കൂ... കുടവയര്‍ എന്ന പ്രശ്നം പിന്നെ ഉണ്ടാകില്ല !

കുടവയര്‍ ഇല്ലാതാക്കാന്‍ ഏഴ് അടുക്കള മാര്‍ഗങ്ങള്‍!

health ,  health tips ,  fat ,  kitchen ,  ആരോഗ്യം ,  ആരോഗ്യവാര്‍ത്ത ,  കുടവയര്‍ ,  അടുക്കള
സജിത്ത്| Last Updated: ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (12:46 IST)
ഇക്കാലത്ത് മിക്ക ആളുകളേയും അലട്ടുന്ന വലിയൊരു പ്രശ്‌നമാണ് കുടവയര്‍. കുടവയര്‍ കുറയ്ക്കാന്‍ എന്തൊക്കെ ചെയ്താലും ഒരു കാര്യവുമില്ലെന്ന പരാതിയുമായാണ് പലരും വരുക. എന്നാല്‍ നമ്മുടെ അടുക്കളയുടെ സഹായത്തോടെ തന്നെ കുടവയര്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നു. എന്തെല്ലാമാണ് അവയെന്ന് നോക്കാം.

ചായയില്‍ അല്പം ഇഞ്ചി ചതച്ച് ഇട്ട് കുടിക്കുന്നത് കുടവയര്‍ കുറയ്‌ക്കാന്‍ സഹായകമാണ്. ശരീരത്തിലെ ഊഷ്‌മാവ് വര്‍ദ്ധിപ്പിക്കാന്‍ സഹായകരമായ ഒന്നാണ് ഇഞ്ചി. ഊഷ്‌മാവ് വര്‍ദ്ധിക്കുന്ന വേളയില്‍‍, ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാന്‍ കഴിയുകയും ചെയ്യും. രാവിലെ വെറുംവയറ്റില്‍ ഇളം ചൂട് വെള്ളത്തില്‍ അല്‍പ്പം നാരങ്ങാനീര് പിഴിഞ്ഞ് ഇതിലേക്ക് അല്‍പ്പം തേന്‍ കൂടി ചേര്‍ത്തു കുടിക്കുന്നതും ഉത്തമമാണ്.

ഭക്ഷണത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയുകയും ഇതിലൂടെ കുടവയര്‍ ഇല്ലാതാകുകയും ചെയ്യും. അതുപോലെ ബദാം സ്ഥിരമായി കഴിക്കുന്നതും കുടയവര്‍ ഇല്ലതാക്കാന്‍ സഹായിക്കും. 91 ശതമാനവും ജലാംശം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, സ്ഥിരമായി കഴിക്കുന്നതും കുടവയര്‍ കുറയ്ക്കാന്‍ സഹായകമാണ്.

വിവിധതരം പയര്‍ വര്‍ഗങ്ങള്‍ സ്ഥിരമായി കഴിക്കുന്നതിലൂ‍ടെയും കുടവയര്‍ കുറയ്ക്കാന്‍ കഴിയുമെന്നും വിദഹ്ദര്‍ പറയുന്നു.
അതുപോലെ തക്കാളിയില്‍ 33 കാലറി ഊര്‍ജ്ജം മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഇതില്‍ അടങ്ങിയിട്ടുള്ള 9-ഓക്‌സോ-ഒഡിഎ എന്ന ഘടകം, രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും അത് വഴി കുടവയര്‍ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :