സ്റ്റൊമക് ഫ്ലൂ വന്നാല്‍ നിങ്ങള്‍ എന്തുചെയ്യും?

ശനി, 4 ഫെബ്രുവരി 2017 (16:31 IST)

Stomach Flu, Fever, Cold, Virus, diarrhea, സ്റ്റൊമക് ഫ്ലൂ, പനി, ജലദോഷം, വയറിളക്കം, വൈറസ്

സ്റ്റൊമക് ഫ്ലൂ വയറിനെയും കുടലിനെയും ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. ഗുരുതരമായ വൈറസ് അണുബാധ മൂലമാണ് ഈ അവസ്ഥയുണ്ടാകുന്നത്. വയറിളക്കവും ഛര്‍ദ്ദിയും വയറുവേദനയുമാണ് സ്റ്റൊമക് ഫ്ലൂവിന്‍റെ ലക്ഷണങ്ങള്‍.
 
വ്യത്യസ്തമായ വൈറസ് ബാധകളില്‍ നിന്ന് ഈ രോഗം ഉണ്ടാകാം. രോഗബാധിതരായ വ്യക്തികളില്‍ നിന്നോ രോഗാണുക്കള്‍ പ്രവേശിക്കപ്പെട്ട ഭക്ഷണങ്ങളില്‍ക്കൂടിയോ സ്റ്റൊമക് ഫ്ലൂ വരാം. പ്രത്യേകിച്ച് ചികിത്സയൊന്നും ഈ അസുഖത്തിനില്ല എന്നതാണ് പ്രത്യേകത. മൂന്നോ നാലോ ദിവസത്തെ വിശ്രമവും ധാരാളം വെള്ളം കുടിക്കുന്നതും മാംസാഹാരം, ഹോട്ടല്‍ ഭക്ഷണം എന്നിവ ഉപയോഗിക്കാതിരിക്കുന്നതും പെട്ടെന്ന് സ്റ്റൊമക് ഫ്ലൂവില്‍ നിന്ന് രക്ഷ തരും.
 
വയറിനും കുടലിനുമാണ് സ്റ്റൊമക് ഫ്ലൂ പ്രധാനമായും അസ്വസ്ഥതയുണ്ടാക്കുന്നത്. ഈ അസുഖം പിടിപെട്ടവരില്‍ വയറിളക്കവും ഛര്‍ദ്ദിയും വയറുവേദനയും ഉണ്ടാകുന്നതിന് പുറമേ തലവേദനയും ചെറിയ രീതിയില്‍ പനിയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. 
 
ഇഞ്ചിച്ചായ കുടിക്കുന്നത് സ്റ്റൊമക് ഫ്ലൂവിന് നല്ല പ്രതിവിധിയാണ്. ഇഞ്ചിയും കര്‍പ്പൂരതുളസിയും നാരങ്ങാനീരുമൊക്കെ കഴിക്കുന്നതും സ്റ്റൊമക് ഫ്ലൂവില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കും. കറുവാപ്പട്ട പൌഡര്‍ വെള്ളത്തില്‍ കലര്‍ത്തി തിളപ്പിച്ചാറിച്ച ശേഷം അല്‍പ്പം തേന്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.
 
പാല്‍, ചായ, കാപ്പി, മദ്യം, സിഗരറ്റ് തുടങ്ങിയവയും എണ്ണയില്‍ വറുത്ത ആഹാരപദാര്‍ത്ഥങ്ങളും സ്റ്റൊമക് ഫ്ലൂ ഉള്ള സമയത്ത് പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

ഇതെല്ലാം ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകും !

മനസ്സ് ശാന്തമായിരുന്നാല്‍ കണ്ണിന് ഒരു തരത്തിലും അസുഖങ്ങളും വരില്ലെന്നാണ് ആയുര്‍വേദം ...

news

പ്രസംഗം പൂരമാക്കി മാറ്റണോ? കൈയ്യടികളുടെ ‌പൂരം!

എങ്ങനെയാണ് ഒരു നല്ല പ്രാസംഗികനാകുന്നതെന്ന് അറിയാമോ? പലർക്കും ഇന്നറിയാത്ത കാര്യമതാണ്. ...

news

അടി, ഇടി, കടി... മറുപടി എങ്ങനെ ?

ആരെങ്കിലും ഇങ്ങോട്ടു വഴക്കിനു വന്നാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്. അവിടംവിട്ട് ...

news

ഇത് ശീലമാക്കൂ... ലൈംഗിക ശക്തി കുറയുന്നുണ്ടെന്ന ആ തോന്നല്‍ ഒഴിവാക്കാം !

മത്സ്യത്തിലൂടെ ശരീരത്തിലെത്തുന്ന ലവണങ്ങള്‍ സ്ത്രീയുടെ ശരീര ലാവണ്യത്തിന് മാറ്റു ...

Widgets Magazine