തടി കുറയ്ക്കുന്നതൊക്കെ കൊള്ളാം; പക്ഷേ ഇത്തരം അബദ്ധങ്ങളില്‍ ചെന്നുപെടരുതെന്ന് മാത്രം !

വെള്ളി, 8 ഡിസം‌ബര്‍ 2017 (11:55 IST)

Widgets Magazine
food , reduce fat , health problems , health  , health tips , ആരോഗ്യം , തടി , പൊണ്ണത്തടി

വണ്ണം കുറയ്ക്കാന്‍ വേണ്ടി എന്തു സാഹസത്തിനും മുതിരുന്നവരാണ് നമ്മള്‍. വ്യായാമം ചെയ്യാനും ആഹാരം കുറയ്ക്കാനുമെല്ലാം നമ്മളില്‍ പലര്‍ക്കും ഒരു മടിയുമുണ്ടാകാറില്ല. എന്നാല്‍ ഇതെല്ലാം ചെയ്യുന്നതിലൂടെ ചിലരില്‍ വണ്ണം കുറയുകയും മറ്റു ചിലരില്‍ ചില വിപരീത ഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. കുറുക്കുവഴികളിലൂടെ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നതും നമ്മുടെ ശരീരത്തിനെ ദോഷകരമായി ബാധിക്കും. 
 
വിദഗ്ധോപദേശം തേടാതെ സുഹൃത്തുക്കളുടെ നിര്‍ദേശമോ വായിച്ച അറിവുകളോ അനുസരിച്ചാവും ഇക്കൂട്ടര്‍ ചില പ്രയോഗങ്ങളിലേക്ക് കടക്കുക. എന്നാല്‍ അതിനു വിപരീതഫലമുണ്ടായിരിക്കുക. നിലവിലെ ആരോഗ്യ സ്ഥിതി, പ്രായം, ഭക്ഷണ ക്രമം, ആഹാര ഇഷ്ടാനിഷ്ടങ്ങള്‍, പ്രവര്‍ത്തനങ്ങള്‍‍, ഹോര്‍മോണല്‍ നിലവാരം എന്നിങനെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം തടി കുറയ്ക്കുന്നതിനായുള്ളാ ഡയറ്റും മറ്റും ക്രമീകരിക്കേണ്ടത്.
 
ഒരുമാസം കൊണ്ട് 10 കിലോ കുറയ്ക്കണം എന്നിങ്ങനെയുള്ള തീരുമാനങ്ങള്‍ ഒരിക്കലും എടുക്കരുത്. ആഴ്ചയില്‍ കൂടിവന്നാല്‍ ഒരു കിലോ മാത്രം കുറയ്ക്കുക എന്ന തരത്തിലുള്ള കണക്കായിരിക്കണം മുന്നോട്ടു വെക്കേണ്ടത്. ഇതില്‍ കൂടുതലായി കുറയുന്നത് ശരീരത്തിന് വലിയ ദോഷമാണെന്നാണ് ഡോക്ടര്‍മാരും ന്യൂട്രീഷ്യനിസ്റ്റുകളും ആരോഗ്യരംഗത്തെ വിദഗ്ധരും പറയുന്നത്.
 
എപ്പോഴും ഭാരം നോക്കുന്ന രീതി ശരിയല്ല. പാനീയങ്ങള്‍, ദഹിക്കാത്ത ആഹാരം, ദ്രാവകങ്ങള്‍ എന്നിവ ശരീരത്തിലുണ്ടെങ്കില്‍ ഭാരം കൂടുതല്‍ കാണിക്കും. തേന്‍ കുടിച്ചാല്‍ വണ്ണം കുറയുമെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ ചിലരുടെ ശരീരപ്രകൃതമനുസരിച്ച് തേന്‍ കുടിച്ചാല്‍ വണ്ണം കൂടുകയേയുള്ളൂ. ഇതുപോലെ തന്നെ വണ്ണം കുറയ്ക്കാനായി ടാബ്ലെറ്റുകള്‍ കഴിക്കുന്നതും ശരീരത്തില്‍ ഒരുപാട് ദോഷഫലങ്ങളാണ് ഉണ്ടാക്കുക.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

‘പഞ്ചാരയടി’ അധികമാകുന്നുണ്ടോ ? അറിഞ്ഞോളൂ... കിട്ടുന്നത് ഒന്നൊന്നര പണിയായിരിക്കും !

പഞ്ചസാര കഴിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതത്തില്‍ ...

news

ഈ ശീലങ്ങള്‍ നിങ്ങൾക്കുണ്ടോ ? ഉറപ്പിക്കാം... ആ ശേഷി അനുദിനം നശിച്ചുകൊണ്ടിരിക്കുന്നു !

ദാമ്പത്യ ജീവിതത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ആരോഗ്യപരമായ ലൈംഗികത. എന്നാൽ ...

news

മദ്യത്തോടുള്ള ആസക്തി കുറയ്ക്കാം... നിത്യേന ഈ ജ്യൂസ് കുടിക്കണമെന്നു മാത്രം !

വെറുതെ ഒരു രസത്തിനാണ് പലരും മദ്യപാനം തുടങ്ങുന്നത്. ഇത് ശരീരത്തിന് ഹാനികരമാണെന്ന് അറിഞ്ഞ് ...

news

ദാമ്പത്യബന്ധം കൂടുതല്‍ സ്മാര്‍ട്ടാക്കണമെന്ന ആഗ്രഹമുണ്ടോ ? വഴിയുണ്ട് !

ഇനി മുതല്‍ ദാമ്പത്യ ബന്ധം കൂടുതല്‍ സ്മാര്‍ട്ടാക്കി മാറ്റാന്‍ സ്മാര്‍ട്ട് കോണ്ടം ...

Widgets Magazine