ലൈംഗിക ശേഷി കുറയുന്നെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടോ ? എങ്കില്‍ സംഗതി ഗുരുതരമാണ് !

പ്രമേഹമുള്ളവര്‍ ചെയ്യേണ്ടതും അല്ലാത്തതുമായ കാര്യങ്ങള്‍

Diabetics , Health, Sex, Death, Life style പ്രമേഹം, ആരോഗ്യം, സെക്സ്, മരണം, ജീവിതരീതി
സജിത്ത്| Last Modified ബുധന്‍, 4 ജനുവരി 2017 (14:06 IST)
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. നമ്മള്‍ നിത്യേന കഴിക്കുന്ന ആഹാരത്തിലൂടെയാണ് ശരീരപ്രവർത്തനങ്ങള്‍ക്ക് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത്. കഴിക്കുന്ന ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുകയാ‍ണ് ചെയ്യുന്നത്. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതോടെയാണ് ഇടക്കിടെയുള്ള മൂത്രഒഴിക്കൽ, കൂടിയ ദാഹം, വിശപ്പ് എന്നിവ ഉണ്ടാകാറുണ്ട്. ഈ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്.

ഓരോ എട്ടു സെക്കൻഡിലും പ്രമേഹം കാരണം ഒരാൾ മരണമടയുന്നുണ്ടെന്നാണ് കണക്ക്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുകയും കുറയുകയും ചെയ്യുന്നതാണ്‌ പലപ്പോഴും പ്രമേഹത്തെ അപകടകാരിയാക്കുന്നത്. പകരുന്നതല്ലാത്ത ജീവിതരീതി രോഗങ്ങളിൽപ്പെടുന്ന ഒരു രോഗം കൂടിയാണ് ഇത്. പക്ഷാഘാതതിന്റെയും ഹൃദയാഘാതത്തിന്റെയും മുഖ്യമായ ഒരു കാരണമാണിത്. അതുപോലെ കാഴ്ച ശക്തി നഷ്ട്ടപ്പെടുന്നതിനും ലൈംഗിക ശേഷി ഇല്ലായ്മയ്ക്കും പ്രമേഹം കാരണമാകാറുണ്ട്.

ചിട്ടയായ ഭക്ഷണക്രമവും നിത്യേനയുള്ള വ്യായാമവുമാണ് ഇതിനുള്ള പ്രധാന പ്രതിവിധി. കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കക്കുന്നതും അളവനുസരിച്ച് മാത്രമുള്ള ഭക്ഷണക്രമവും അതിപ്രധാനമാണ്. അതോടൊപ്പം അന്നജം കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണം നിയന്ത്രിക്കേണ്ടതും അത്യാവശ്യമാണ്. പ്രമേഹരോഗികള്‍ക്ക് ഗോതമ്പ് ആഹാരമാണ് അരിയാഹാരത്തെക്കാള്‍ നല്ലത്. ഓട്സ്, റവ, റാഗി, ഇലക്കറികള്‍, പയറുവര്‍ഗങ്ങള്‍, മുഴു ധാന്യങ്ങള്‍, തവിടു കളയാത്ത അരി കൊണ്ടുള്ള ചോറ് എന്നിവയും കഴിക്കാവുന്നതാണ്

പ്രമേഹത്തിന്റെ അവസ്ഥയും രോഗിയുടെ ബലവും കണക്കിലെടുത്താണ് ഇതിന് ചികിത്സ നിര്‍ദേശിക്കുക. വിരേചനം, വമനം, വസ്തി, ശിരോധാര, തക്രധാര, ഉദ്വര്‍ത്തനം, അഭ്യംഗം എന്നീ ചികിത്സകളും രസായനചികിത്സകളും ഔഷധങ്ങള്‍ക്കൊപ്പം നല്‍കാറുണ്ട്. ചെത്തി, നെല്ലിക്ക, ഞാവല്‍, മാന്തളിര്‍, കരിങ്ങാലി, കുമ്പളം, പ്ളാശിന്‍ പൂവ്, പാടക്കിഴങ്ങ്, കടുക്ക, മരമഞ്ഞള്‍, മഞ്ഞള്‍, ചെറൂള, കൊത്തമല്ലി, തേറ്റംപരല്‍, ചിറ്റമൃത്, പൊന്‍കൊരണ്ടിവേര്, രാമച്ചം എന്നിവ ചേര്‍ന്ന ഔഷധങ്ങള്‍ പ്രമേഹത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നല്‍കാറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :