അവള്‍ക്ക് ഫ്രഞ്ച് കിസ്സാണോ നല്‍കാറുള്ളത് ? സൂക്ഷിച്ചോളൂ... മരണം ഉറപ്പ് !

ചുംബനത്തിലൂടെ പകരുന്ന ചില രോഗങ്ങള്‍!

kissing, diseases spread through kissing, kissing diseases, ചുംബനം, ചുംബനം വഴിയുള്ള രോഗങ്ങള്‍, ആരോഗ്യം, ഉമ്മ
സജിത്ത്| Last Modified ഞായര്‍, 19 മാര്‍ച്ച് 2017 (14:43 IST)
ചുംബിക്കുന്നതിലൂടെ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ പകരുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം തേടുമ്പോള്‍ പല തരത്തിലുള്ള അസുഖങ്ങളും പകരാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ഒരാള്‍ ഒരു തവണ ചുംബിക്കുമ്പോള്‍ എട്ടു കോടിയില്‍പ്പരം ബാക്‌ടീരിയയാണ് പുറത്തേക്ക് വരുന്നതെന്നും പഠനങ്ങള്‍ പറയുന്നു. ചുംബനം മൂലം ഏതെല്ലാം അസുഖങ്ങളാണ് പകരുകയെന്ന് നോക്കാം..

റൂബെല്ല: ജര്‍മ്മന്‍ മീസില്‍സ് അഥവാ റൂബെല്ല എന്ന അസുഖവും ചുംബനം വഴി മറ്റൊരാളിലേക്ക് പകരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ അസുഖത്തിനും കാരണമാകുന്നത് വൈറസുകളാണ്. രോഗം ബാധിച്ച ഒരാളില്‍നിന്ന് ചുംബനത്തിലൂടെയാണ് ഇത് മറ്റൊരാളിലേക്ക് പകരുന്നത്.

ജലദോഷം: ജലദോഷമുള്ളയാള്‍ മറ്റൊരാളെ ചുംബിച്ചാല്‍ ഉമിനീരിലൂടെ രോഗകാരിയായ അണുക്കള്‍ പ്രവഹിക്കുകയും ആ ആള്‍ക്കും ജലദോഷം പിടിപെടാനുള്ള സാധ്യത കൂടുകയും ചെയ്യും.

മെനഞ്ജൈറ്റിസ്: അത്യന്തം അപകടകരമായ അസുഖമാണ് മെനഞ്ജൈറ്റിസ്. ഇതും ചുംബനം വഴി മറ്റൊരാളിലേക്ക് പകരുന്ന അസുഖമാണ്. ഈ അസുഖത്തിന് കാരണമായ ബാക്‌ടീരിയ ഫ്രഞ്ച് കിസ്സിലൂടെയാണ് പകരുകയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മോണോന്യൂക്ലിയോസിസ്/കിസ്സിങ് ഡിസീസ്: ഉമിനീരിലുള്ള രോഗകാരിയായ ഒരു വൈറസ് മൂലമാണ് മോണോന്യൂക്ലിയോസിസ് എന്ന അസുഖം പകരുക. ഈ അസുഖത്തിന് നിലവില്‍ വാക്‌സിനുകള്‍ കണ്ടെത്തിയിട്ടില്ലെന്നതാണ് മറ്റൊരു കാര്യം.

മുണ്ടിനീര്: ഉമിനീര്‍ ഗ്രന്ഥികളില്‍ അടങ്ങിയിരിക്കുന്ന വൈറസ് മൂലം പകരുന്ന ഒരു അസുഖമാണ് ഇത്. ചുംബനത്തിലൂടെ മുണ്ടിനീര് പകരാനുള്ള സാധ്യത കൂടുതലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :