Widgets Magazine Widgets Magazine

പല്ല് വേദന സഹിക്കാന്‍ കഴിയുന്നില്ലേ? എങ്കില്‍ ഇതൊന്നു പരീക്ഷിച്ച് നോക്കൂ !

ബുധന്‍, 3 മെയ് 2017 (16:02 IST)

Widgets Magazine

വന്നുകഴിഞ്ഞാല്‍ പിന്നെ രക്ഷയില്ല എന്ന് കരുതുന്നവരാണോ? നിങ്ങള്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ പല തരത്തിലുള്ള മരുന്നുകളും വേദനസംഹാരികളും മാറി മാറി പരീക്ഷിക്കുന്നത് സാധാരണയാണ്.  ഇത്തരം മരുന്നുകള്‍ കഴിക്കുന്നതിലൂടെ പല തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്നത് പലര്‍ക്കും അറിയില്ല. എന്നാല്‍ എത്ര കൊടിയ പല്ലു വേദനയേയും മിനിട്ടുകള്‍ കൊണ്ടുതന്നെ ഇല്ലാതാക്കാന്‍ സഹായകമായ ചില പൊടിക്കൈകളുണ്ട്. അവ എന്തെല്ലാ‍മാണെന്ന് നോക്കിയാലോ?
 
കുരുമുളകും ഉപ്പും പേസ്റ്റ് രൂപത്തിലാക്കിയ ശേഷം വേദനയുള്ള പല്ലിനു മുകളില്‍ വെയ്ക്കുക. ഇത്തരത്തില്‍ സ്ഥിരമായി കുറച്ച് ദിവസം ചെയ്യുകയാണെങ്കില്‍ പല്ലുവേദനയുടെ ശല്യം പിന്നെ ഉണ്ടാകില്ല. അതുപോലെ പല്ലിനടിയില്‍ ഗ്രാമ്പൂ കടിച്ചു പിടിക്കുന്നതും വേദനയെ ലഘൂകരിയ്ക്കുന്നു. ഇതിന് കഴിയാത്തവര്‍ ഗ്രാമ്പൂ പൊടിയാക്കി ഒലീവ് എണ്ണയില്‍ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി പല്ലിനു മുകളില്‍ വെച്ചാലും മതി. ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള്‍ കൊള്ളുന്നതും പല്ലുവേദനയെ ഇല്ലാതാക്കും.
 
ചൂടു കൂടിയ വസ്തുക്കള്‍ കഴിയ്ക്കുന്നത് പരമാവധി ഒഴിവാക്കുകയാണെങ്കിലും പല്ലുവേദനയ്ക്ക് ശമനമുണ്ടാകും. അതുപോലെ പഴുത്ത പ്ലാവില കൊണ്ട് പല്ല് തേയ്ക്കുന്നതു പല്ലുവേദനയെ ശമിപ്പിക്കും. പണ്ടുള്ള ആളുകള്‍ക്ക് ദന്തസംബന്ധമായ അസുഖങ്ങള്‍ ഇല്ലാത്തതിന്റെ രഹസ്യമെല്ലാം ഇതായിരുന്നു. കൂടാതെ പേരയ്ക്കയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നതും ഇത്തരത്തിലുള്ള വേദനയെ ശമിപ്പിക്കും.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

വണ്ണം കുറയ്ക്കാൻ എളുപ്പവഴി!

വണ്ണം കുറയ്ക്കാന്‍ ഓരോരുത്തരും എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത്? വളരെയൊന്നും ...

news

അവിവാഹിതരാണോ ? എങ്കില്‍ അറിഞ്ഞോളൂ; ആ അനുഭവമല്ല, ഇതാണ് യഥാര്‍ത്ഥ്യം !

ഈ പ്രപഞ്ചത്തിലെ ഒരു സത്യമാണ് സെക്സ് എന്നുപറഞ്ഞാല്‍ ഒരു തെറ്റുമില്ല. ...

news

ഇത് പരീക്ഷിക്കാന്‍ നിങ്ങള്‍ തയ്യാറാണോ? എങ്കില്‍ മൂക്കടപ്പ് പമ്പ കടക്കും !

ഏവരേയും ബാധിക്കുന്ന ഒന്നാണ് മൂക്കടപ്പ്. ഇതില്‍ നിന്ന് മുക്തി നേടാന്‍ പലരും പല വഴികളും ...

news

ഇതൊന്നും വീണ്ടും ചൂടാക്കി കഴിക്കരുതേ... ഇതായിരിക്കും പിന്നെ അവസ്ഥ !

മിക്ക ഭക്ഷണസാധനങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിച്ച് പിന്നീട് ചൂടാക്കി കഴിക്കുകയെന്ന ...

Widgets Magazine Widgets Magazine