വണ്ണം കുറയ്ക്കാൻ എളുപ്പവഴി!

ഭക്ഷണം കഴിക്കാതിരിക്കലല്ല അതിനുള്ള മാർഗം; ഇതാ ഇതൊന്നു പരീക്ഷിച്ചു നോക്കൂ...

aparna shaji| Last Modified ബുധന്‍, 3 മെയ് 2017 (15:11 IST)
വണ്ണം കുറയ്ക്കാന്‍ ഓരോരുത്തരും എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത്? വളരെയൊന്നും കഷ്ടപ്പെടാതെ വണ്ണവും തൂക്കവും കുറയ്ക്കനൊരു എളുപ്പ വഴികളുമുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. വണ്ണം കുറയ്ക്കാന്‍ പരസ്യത്തില്‍ കാണുന്ന മരുന്നുകളും എണ്ണകളും വാങ്ങി തേക്കുന്ന സ്വഭാവമുള്ളവരാണ് ചിലർ.

പൊണ്ണത്തടി ഇന്ന് സ്ത്രീ പുരുഷ ഭേദമന്യേ പലരുടേയും പ്രശ്നമാണ്‌. പൊണ്ണത്തടി കുറയ്ക്കാന്‍ പല മാര്‍ഗങ്ങളും ഇന്ന് നിലവിലുണ്ട്. അതില്‍ പ്രധാനമാണ് ഡയറ്റിംഗ് അഥവാ ഭക്ഷണ ക്രമീകരണം. പലര്‍ക്കും ഇത് കൃത്യമായി പാലിക്കാന്‍ കഴിയാറില്ല. എന്നാല്‍ വളരെ ലളിതമായ ഒരു ഡയറ്റിംഗ് രീതിയാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഈ ഡയറ്റിംഗ് രീതിയില്‍ ഭക്ഷണത്തിലധികമായി ഉള്‍പ്പെടുത്തുന്നത് പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്ന പഴങ്ങളാണ്.

കട്ടിയാഹാരങ്ങള്‍ നന്നെ കുറച്ച് ഇഷ്ടം പോലെ വെള്ളം കുടിക്കുക. മണിക്കൂറുകള്‍ ഇടവിട്ട് ദിവസത്തില്‍ പലതവണയായി വേണം വെള്ളം കുടിക്കാന്‍. എഴുന്നേറ്റാല്‍ ഉടന്‍ രണ്ടു ഗ്ളാസ് ശുദ്ധജലം കുടിക്കണം. ഇത് ശരീരത്തിന് വളരെ നല്ലതാണ്. രക്തം ശുദ്ധമാവും. അതിലെ പഞ്ചസാരയുടെ അളവ് കുറയും.

ഭക്ഷ്യവസ്തുക്കളിലെ കൊഴുപ്പും ഉയര്‍ന്ന കലോറിയും അത് ഉപയോഗിച്ചു തീര്‍ക്കാന്‍ ശരീരത്തിന് കഴിവില്ലാതാവുകയും ചെയ്യുന്നതാണ് പൊണ്ണത്തടിക്കും അമിത തൂക്കത്തിനും കാരണം. ഉയര്‍ന്ന കലോറിയുള്ള ആഹാരത്തിനു പകരം ജലാംശം കൂടുതലുള്ള പഴങ്ങളൂം പച്ചക്കറികളും സൂപ്പുപോലെ ജലാംശമുള്ള ഭക്ഷണങ്ങളും ശീലിച്ചാല്‍ തൂക്കം വലിയൊരളവുവരെ കുറയ്ക്കാം.

ബട്ടര്‍ കാപ്പി തടികുറയ്ക്കാന്‍ നമ്മളെ സാഹായിക്കും. ബട്ടറിലടങ്ങിയിട്ടുള്ള കൊഴുപ്പ് പഞ്ചസാരയേക്കാള്‍ നമ്മുടെ ശരീരത്തിന് ഉത്തമമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ ബട്ടര്‍ കോഫിയ്ക്ക് വലിയ പ്രചാരമാണ് ഉണ്ടായിരിക്കുന്നത്.

അമിതവണ്ണം കുറയ്ക്കുന്നതിന് പുറമെ എനര്‍ജി നല്‍കുന്നതിനും ഏകാഗ്രത വര്‍ധിപ്പിക്കുന്നതിനും കലോറി എരിച്ച് കളയുന്നതിനും ലഞ്ച് വരെ നിങ്ങള്‍ക്ക് വിശപ്പ് കൂടാതെ പിടിച്ച് നില്‍ക്കാനും ഈ പ്രത്യേക കാപ്പി സഹായിക്കുമെന്നാണ് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്.

പൈനാപ്പിള്‍, ചെറി, തണ്ണിമത്തന്‍, ജാതിപ്പഴം, ആപ്പിള്‍ തുടങ്ങിയവയാണ് വണ്ണം കുറയ്ക്കാൻ വിദഗ്ധർ നിര്‍ദേശിച്ചിരിക്കുന്ന പഴങ്ങള്‍. സാധാരണ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറച്ച് ഇത്തരം പഴങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുകയാണ് ചെയ്യേണ്ടത്.

ശരീരത്തിനാവശ്യമില്ലാത്ത കൊഴുപ്പിനെ ഇല്ലാതാക്കുന്നതില്‍ തണ്ണിമത്തന്‍ ഒരു വലിയ പങ്കുവഹിക്കുന്നു. തണ്ണിമത്തനില്‍ 91 ശതമാനവും വെള്ളമാണ്‌. ഇതുമൂലം ശരീരത്തില്‍ വെള്ളം കുറയുന്നതുമൂലമുള്ള പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കുന്നില്ല.

മറ്റൊന്ന് ജാതിപ്പഴമാണ്. ജാതിപ്പഴത്തില്‍ മോണോഅണ്‍സാറ്റ്യുറേറ്റട്ട് എന്ന ഫാറ്റ് അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ആവശ്യമുള്ള കൊഴുപ്പാണ്. നല്ല കൊളസ്ട്രോള്‍ എന്നും ഇതിനെ വിളിക്കാറുണ്ട്. ഇത് ശരീരത്തില്‍ എത്തുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

കൂടാതെ ദിവസവും ഗ്രീന്‍ ടീ ശീലമാക്കുകയും ചെയ്യുന്നത് ഗുണകരമാണ്. എന്നാല്‍ അധികമാകരുതെന്ന് മാത്രം. ശരീരത്തില്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന്‌
ഗ്രീന്‍ടീ
വളരെ ഉത്തമമാണ്‌. ഗ്രീന്‍റ് ടീ ശരീരത്തിന്‌ ആവശ്യമില്ലാത്ത കൊഴുപ്പിനെ നശിപ്പിക്കുന്നു. ഇതുകൂടാതെ ഗ്രീന്‍ടീ നിങ്ങളുടെ അമിത വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ദിവസവും ഒന്നിലധികം തവണ ഗ്രീന്‍ ടീ ഉപയോഗിക്കരുത്. ഇത് ദഹന പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :