പകര്‍ച്ചപ്പനിയെ തുരത്താന്‍ എളുപ്പ വഴികള്‍ ഇതാ !

ശനി, 22 ജൂലൈ 2017 (15:00 IST)

Widgets Magazine

ഒരു കുടുംബത്തിന്റെ അടിത്തറയാണ് സന്തോഷവും സമാധാനവും ആരോഗ്യവും. എന്നാല്‍ കുടുംബന്ധങ്ങളുടെ താക്കോൽ എന്നു പറയുന്നത് ആരോഗ്യം തന്നെയാണ്. എന്നാൽ ഈ ആരോഗ്യത്തെ കടന്നാക്രമിക്കുന്ന വൈറൽപനികൾ അഥവാ പകർച്ചപ്പനികൾ ഇന്ന് വ്യാപകമാണ്. പനിയും പകർച്ചപ്പനിയും പടർന്നു പിടിക്കാൻ ഉള്ളതിന്റെ പ്രധാനകാരണം മഴക്കാലമാണ്. 
 
മഴക്കാലങ്ങളിലാണ് കൂടുതലും പകർച്ചപ്പനികൾ വ്യപിക്കുന്നത്. പകർച്ചപ്പനി  ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടിവരികയാണ്. വൈറൽപനികൾ ഒഴികെ മറ്റെല്ലാ പനികളും ക്ഷുദ്രജീവികളായ കൊതുകും എലികളുമാണ് പരത്തുന്നത്. ഇതിൽ നിന്നും വൈറൽഫീവർ വ്യത്യസ്തമാകാൻ കാരണമെന്തെന്നറിയാമോ?.
 
ഏറ്റവും വ്യാപകമായ രീതിയിൽ വളരെ പെട്ടന്ന് പടർന്ന് പിടിക്കുന്ന പനിയാണ് വൈറൽഫീവർ. ഫ്ലൂവെന്നും ഇതിനെ വിളിക്കും. മഴക്കാലങ്ങളിലാണ് ഇത് വ്യാപകമാകുന്നത്, കുട്ടികളെ മാത്രമല്ല മുതിർന്നവരെയും കടന്നാക്രമിക്കാൻ വൈറൽഫീവറിന് മടിയില്ല. റൈനോ വൈറസ്, അഡിനോ വൈറസ്, കൊറോണ വൈറസ് തുടങ്ങിയവയാണ് രോഗകാരികളായ വൈറസുകള്‍. 
 
വൈറൽഫീവറിന്റെ പ്രധാന ലക്ഷണം മൂക്കൊലിപ്പ്, ചെറിയ പനി, തലവേദന, തുമ്മൽ, തൊണ്ടവേദന, തൊണ്ടയിൽ കിരുകിരുപ്പ് തുടങ്ങിയവയാണ്. സാധാരണഗതിയില്‍ നാലോ അഞ്ചോ ദിവസങ്ങള്‍കൊണ്ട് പനി പൂര്‍ണമായും അപ്രത്യക്ഷമാകുന്നു.
 
ഇതിനായി നമ്മുക്ക് ചില മുൻകരുതലുകൾ എടുക്കാം. പരിസര ശുചീകരണവും വ്യക്തി ശുചിത്വവും, കൊതുകു നിര്‍മ്മാര്‍ജ്ജനം, പഴകിയതും തണുത്തതുമായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക‍, പുറത്ത് നിന്നുള്ള ഭക്ഷണം, കൃത്രിമ ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതും ബേക്കറി സാധനങ്ങള്‍, അമിത ഉപ്പ്, അമിത മസാലകള്‍ അടങ്ങിയവ തുടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം.
 
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുക, ശുദ്ധജലം മാത്രം കുടിക്കുക‍, ദിവസവും കുറഞ്ഞത് അരമണിക്കൂര്‍ വ്യായാമം ചെയ്യുക.  കൈകൾ വൃത്തിയായി കഴുകുക. നല്ല ആഴത്തിൽ ഉറങ്ങുക, ആരോഗ്യത്തിന് നല്ലതായ കട്ടൻ ചായയും ഗ്രീൻ ടീയും കുടിക്കുക.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

ഈ ഒറ്റമൂലിയൊന്നു പരീക്ഷിച്ചു നോക്കൂ... ആ ഒരു പ്രശ്നം പിന്നെ ഉണ്ടാകില്ല !

വെണ്ണയെക്കുറിച്ച് പലരും കരുതുന്നത് അത് കൊളസ്ട്രോള്‍ കൂട്ടുന്നതും ഉയര്‍ന്ന കലോറി മൂല്യം ...

news

അറിയാമോ ? നമുക്ക് ചുറ്റും മായികവലയം തീര്‍ക്കുന്ന ആ സ്വപ്നങ്ങള്‍ എന്താണെന്ന് ?

ഏതൊരാളുടേയും ആകെ ഉറക്കത്തിന്റെ 20 ശതമാനം വരുന്ന സ്വപ്നനിദ്രാ ഘട്ടത്തിലാണ് സ്വപ്നങ്ങള്‍ ...

news

മുടി തഴച്ചുവളരാന്‍ ബദാം ഓയില്‍ മാത്രം മതിയാകും

മുടി വളരാന്‍ പല മാര്‍ഗങ്ങളും തേടുന്നവരാണ് നമ്മള്‍. ഇതിനായി എത്ര പണം ചിലവഴിക്കാനും ഏത് ...

news

ഒന്നു ശ്രദ്ധിച്ചോളൂ... നിങ്ങള്‍ക്കായി അവൻ വലയും വിരിച്ച് കാത്തിരിപ്പുണ്ട് !

സ്വന്തമായി വലവിരിച്ച് ഇരപിടിക്കുന്ന ഒരു ചെറുജീവിയാണ് എട്ടുകാലി അഥവാ ചിലന്തി. എട്ട് കാലുകൾ ...

Widgets Magazine