Widgets Magazine
Widgets Magazine

ഈ ഒറ്റമൂലിയൊന്നു പരീക്ഷിച്ചു നോക്കൂ... ആ ഒരു പ്രശ്നം പിന്നെ ഉണ്ടാകില്ല !

സജിത്ത് 

ശനി, 22 ജൂലൈ 2017 (13:49 IST)

Widgets Magazine
ghee, health, ayurveda, health, health tips, mediവെണ്ണ ,  ആരോഗ്യം ,  മരുന്ന്,  ആരോഗ്യ വാര്‍ത്ത

വെണ്ണയെക്കുറിച്ച് പലരും കരുതുന്നത് അത് കൊളസ്ട്രോള്‍ കൂട്ടുന്നതും ഉയര്‍ന്ന കലോറി മൂല്യം ഉള്ളതിനാല്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതും ആണെന്നാണ്. എന്നാല്‍ അറിഞ്ഞോളൂ, വിപണിയില്‍ ഇന്ന് ലഭിക്കുന്ന എണ്ണകള്‍ ലഭിക്കുന്നതിനു മുമ്പ് പണ്ട് കാലത്ത് മലയാളികള്‍ വറുക്കാനു പൊരിക്കാനും കൂടുതല്‍ ഉപയോഗിച്ചിരുന്നത് വെണ്ണയായിരുന്നു. അതിനാല്‍ വെണ്ണയെ തള്ളിക്കളയേണ്ട ആവശ്യമില്ല.
 
ഏറെ ഔഷധസമ്പുഷ്‌ടമായ പാല്‍ ഉല്‍പ്പന്നമായ വെണ്ണ ദേഹത്തിന്‌ നിറവും ശക്‌തിയും ബലവും നല്‍കുന്ന ഒരു ഒറ്റമൂലിയാണെന്നതാണ് വസ്തുത. വാതം, അര്‍ശസ്‌, രക്‌തപിത്തം, അര്‍ദിതം എന്ന വാതരോഗം, ക്ഷയം ഇവയെ ശമിപ്പിക്കുന്നതായി വെണ്ണയാണ് ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നത്. കൂടാതെ ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും കണ്ണിന്റെ ആരോഗ്യത്തിനും വെണ്ണ അത്യുത്തമമാണെന്നും പറയുന്നു.
 
ജനിച്ച കുട്ടിക്ക്‌ വെണ്ണ തേച്ച്‌ വടിച്ചെടുക്കുന്നത്‌ നല്ലതാണ്‌. മനസിന്റെ പിരിമുറുക്കം കുറയ്‌ക്കുന്നതിനും ഉറക്കക്കുറവിനും വെണ്ണ പാദത്തിന്റെ അടിയില്‍ തേക്കുന്നത്‌ ഗുണകരമാണ്‌. ചെറുപയര്‍ വേവിച്ച്‌ വെണ്ണ ചേര്‍ത്ത്‌ കഴിക്കുന്നത്‌ കൈ പൊക്കാന്‍ കഴിയാത്ത വാതരോങ്ങളില്‍ വളരെ ഫലപ്രദമാണ്‌. വാഴയിലമേല്‍ വെണ്ണ പുരട്ടി തീപ്പൊള്ളലുള്ളിടത്ത്‌ പതിക്കാറുണ്ട്‌. വിറ്റാമിന്‍ ബിയുടെ കുറവു നിമിത്തം വരുന്ന ബെറി-ബെറി എന്ന ശരീരം ക്ഷീണിച്ചു പോകുന്ന രോഗാവസ്‌ഥകളില്‍ വെണ്ണ ധാരാളമായി ഉപയോഗിക്കുന്നതും ഏറെ ഉത്തമമാണ്‌.
 
മലദ്വാരത്തിന്‌ സമീപം വിള്ളലുകള്‍ രൂപപ്പെട്ട്‌ വേദനയും രക്‌തംപോക്കും ഉണ്ടാകുന്ന അവസ്‌ഥകളില്‍ വെണ്ണ പുറമെ പുരട്ടാവുന്നതാണ്‌. കാല്‍പാദം വിണ്ടുകീറുന്നിടത്ത്‌ വെണ്ണ പുരുട്ടുന്നത്‌ ആശ്വാസകരമാണ്‌. കൈപ്പത്തിയും ചുണ്ടും വരണ്ടുപോകുകയും വിണ്ടുകീറുകയോ ചെയ്യുന്ന വേളയിലും വെണ്ണ ഫലപ്രദമാണ്‌. അല്‍പം വെണ്ണയും പഞ്ചസാരയും ചേര്‍ത്തു കഴിക്കുന്നത് രക്‌തം തുപ്പുന്നതിനു പരിഹാരമാകും. വയറുവേദനയുള്ളപ്പോള്‍ വെണ്ണ എരിക്കിന്റെ ഇലയില്‍ തേച്ച്‌ വയറ്റത്‌ പതിച്ചിട്ടാല്‍ വേദന മാറുകയും ചെയ്യും. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

അറിയാമോ ? നമുക്ക് ചുറ്റും മായികവലയം തീര്‍ക്കുന്ന ആ സ്വപ്നങ്ങള്‍ എന്താണെന്ന് ?

ഏതൊരാളുടേയും ആകെ ഉറക്കത്തിന്റെ 20 ശതമാനം വരുന്ന സ്വപ്നനിദ്രാ ഘട്ടത്തിലാണ് സ്വപ്നങ്ങള്‍ ...

news

മുടി തഴച്ചുവളരാന്‍ ബദാം ഓയില്‍ മാത്രം മതിയാകും

മുടി വളരാന്‍ പല മാര്‍ഗങ്ങളും തേടുന്നവരാണ് നമ്മള്‍. ഇതിനായി എത്ര പണം ചിലവഴിക്കാനും ഏത് ...

news

ഒന്നു ശ്രദ്ധിച്ചോളൂ... നിങ്ങള്‍ക്കായി അവൻ വലയും വിരിച്ച് കാത്തിരിപ്പുണ്ട് !

സ്വന്തമായി വലവിരിച്ച് ഇരപിടിക്കുന്ന ഒരു ചെറുജീവിയാണ് എട്ടുകാലി അഥവാ ചിലന്തി. എട്ട് കാലുകൾ ...

news

പ്രഭാതഭക്ഷണം എങ്ങനെയായിരിക്കണം ? അറിയാം ചില കാര്യങ്ങള്‍ !

പ്രാതലാണ് ഒരു ദിവസത്തെ പ്രധാന ഭക്ഷണമെന്നുള്ള കാര്യം അറിയാത്തവരായി ആരുംതന്നെ ...

Widgets Magazine Widgets Magazine Widgets Magazine