Widgets Magazine
Widgets Magazine

ജീരകം കഴിക്കാറുണ്ടോ? എന്നാല്‍ നിങ്ങള്‍ രക്ഷപ്പെട്ടു !

ഞായര്‍, 30 ജൂലൈ 2017 (14:28 IST)

Widgets Magazine

നമ്മുടെ ഭക്ഷണത്തില്‍ ജീരകത്തിന്‌ ഏറെ പ്രാധാന്യമുണ്ട്‌. ഔഷധ ഗുണത്തില്‍ മാത്രമല്ല പോഷക ഗുണത്തിലും ജീരകം മുന്നില്‍ തന്നെ. സംസ്കൃതത്തില്‍ സുഗന്ധ എന്നറിയപ്പെടുന്ന ജീരകത്തിന്‌ ഇംഗ്ലീഷില്‍ കുമിന്‍ എന്നാണ്‌ പേര്‌. ശാസ്ത്രീയ നാമം കുമിനും സിമിനും. 
 
ശ്വേതജീരകം (വെളുത്തത്), കൃഷ്ണജീരകം (കറുത്തത്), സ്ഥൂലജീരകം (പെരുംജീരകം), പീതജീരകം (മഞ്ഞജീരകം) എന്നിങ്ങനെ 4 വിധത്തിലുള്ള ജീരകമുണ്ട്. ജീരകത്തിന്റെ ഗുണം അനവധിയാണ്. ജീരകം എന്ന പദത്തിന്റെ അര്‍ത്ഥം സ്വന്തം ഗുണങ്ങളെക്കൊണ്ട് രോഗശാന്തിയെ പ്രദാനം ചെയ്യുന്നത് എന്നാണ്. 
 
കൊഴുപ്പ്‌, മാംസ്യം, അന്നജം, നാര്‌ ഇത്യാദികളെല്ലാം സമൃദ്ധമായി ജീരകത്തില്‍ അടങ്ങിയിരിക്കുന്നു.ജീവകം- എ (കരോട്ടിന്‍) കാത്സ്യം, ഇരുമ്പ്‌ എന്നിവയും ധാരാളമുണ്ട്‌. നമ്മുടെ കറികളില്‍ ജീരകം ചതച്ചിടുകയും വറുത്ത്‌ പൊടിച്ചിടുകയും ചെയ്യുന്നു. ചതച്ചിടുന്നത്‌ വായുകോപത്തിന്റെ സാധ്യത ഇല്ലാതാക്കുന്നു. വറുക്കുമ്പോള്‍ ജീരകത്തിലെ സുഗന്ധ എണ്ണകള്‍ സ്വതന്ത്രമാക്കപ്പെടുകയും പോഷക മൂല്യം ഏറുകയും ചെയ്യുന്നു. 
 
കേരളീയര്‍ക്ക്‌ ജീരക വെള്ളം വളരെ പ്രധാനപ്പെട്ടതാണ്‌. ചെറിയ തോതില്‍ ഇതില്‍ നിന്നും ലഭിക്കുന്ന കരോട്ടിന്‍ (ജീവകം-എ) പ്രതിരോധ ശക്തി നല്‍കുന്നു. വിഭവ സമൃദ്ധമായ സദ്യയ്ക്ക്‌ ശേഷം ജീരക വെള്ളം കുടിക്കുന്നത്‌ ഗ്യാസ്‌ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. 
 
പൊണ്ണത്തടി കുറയ്ക്കുന്നതിന്‌ ജീരക വെള്ളം കുടിച്ച ശേഷം ഉപവാസം അനുഷ്ഠിക്കാന്‍ പ്രകൃതി ചികിത്സകര്‍ നിര്‍ദ്ദേശിക്കുന്നു. പ്രസവ ശുശ്രൂഷയിലും ജീരകം ഉപയോഗിക്കുന്നു. പ്രസവ ശേഷം ഗര്‍ഭാശയം ചുരുങ്ങി പൂര്‍വ്വ സ്ഥിതി പ്രാപിക്കാനും ഗര്‍ഭപാത്രത്തെ ശുദ്ധീകരിക്കനും ജീരകാരിഷ്‌ടം നല്‍കാറുണ്ട്‌. കാത്സ്യം, കൊഴുപ്പ്‌, ഇരുമ്പ്‌, മാംസ്യം എന്നിവ അടങ്ങിയിരിക്കുന്നത്‌ കൊണ്ടാണ്‌ ജീരകത്തിന്‌ പ്രാധാന്യം ലഭിക്കാന്‍ കാരണം എന്ന്‌ കരുതുന്നു. 
 
ജീരകം ചെറുനാരങ്ങാനീര് ചേര്‍ത്ത് കഴിച്ചാല്‍ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ചര്‍ദ്ദിക്ക് ആശ്വാസം കിട്ടും. ജീരകം പശുവിന്‍ നെയ്യില്‍ വറുത്തരച്ച് പുരട്ടിയാല്‍ കുരു പഴുത്തുപൊട്ടും. ജീരകം, കൊത്തമല്ലി എന്നിവ സമമെടുത്ത് അരച്ച് കല്‍ക്കമാക്കി നെയ്യ് കാച്ചി കഴിച്ചാല്‍ കഫം, പിത്തം, ഛര്‍ദ്ദി, അരുചി ഇവ മാറും. ജീരകം പശുവിന്‍ നെയ്യില്‍ ചേര്‍ത്ത് പുകവലിച്ചാല്‍ കൊക്കക്കുര മാറും. 
 
വിളര്‍ച്ച, ചെന്നിക്കുത്ത്‌, ദഹനക്കേട്‌, ഗ്യാസ്‌ മുതലായവ മൂലമുള്ള വയറു വേദന അലര്‍ജി എന്നിവയ്ക്ക്‌ ജീരകത്തിന്‌ ആശ്വാസം നല്‍കാന്‍ കഴിയും. കായിക ശേഷി വര്‍ദ്ധിപ്പിക്കുക, മുലപ്പാലൂറാന്‍ സഹായിക്കുക, ശരീരത്തിന്‌ പ്രതിരോധ ശേഷി നല്‍കുക എന്നിവയ്ക്കെല്ലാം ജീരകം ഉപയോഗിക്കാം. രക്ത ശുദ്ധീകരണത്തിനും ദഹനത്തിനും സഹായിക്കുന്ന ജീരകം ഒരു ലൈംഗികോത്തേജകാരിയുമാണ്‌.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

ഭക്ഷണത്തോടൊപ്പം ചായയും കാപ്പിയുമില്ല കുടിക്കേണ്ടത്... പിന്നെയോ ?

ഭക്ഷണത്തോടൊപ്പം തന്നെ ചായയും കാപ്പിയും കുടിക്കുന്ന ശീലമുള്ള ആളുകളാണ് നമ്മളില്‍ ...

news

ആദ്യകാലത്തെ ഈ മുന്നറിയിപ്പുകൾ ഒരിക്കലും അവഗണിക്കരുത്... സംഗതി പ്രശ്നമാകും !

നാഡീവ്യവസ്‌ഥ ക്രമമായി ക്ഷയിച്ചു വരുന്ന ഒരു രോഗാവസ്ഥയാണ് പാർക്കിൻസൺസ്. ആരംഭഘട്ടത്തില്‍ ...

news

കർക്കിടക മാസത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നു... എന്താണ് അതിന്റെ കാരണം ?

കർക്കിടക മാസത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന് പഴമാക്കാര്‍ പറയുന്നതിന്റെ കാരണം എന്താണ് ? ...

news

എന്താണ് റാബീസ് ? ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റുന്ന ഒന്നാണോ അത് ?

പിടിപെട്ടാല്‍ ചികിത്സയില്ലാത്ത രോഗമാണ് പേവിഷബാധ. റാബീസ് എന്ന ഒരു വൈറസാണ് ഈ രോഗം ...

Widgets Magazine Widgets Magazine Widgets Magazine