സൽഗുണസമ്പന്നമാണ് അയമോദകവും ഉലുവയും കരിംജീരകവും; എന്തെല്ലാം കഴിവുകൾ അല്ലെ ?

വളരെയേറെ ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം

Fenugreek ,Ohmam –Ajwain ,Black Jeeri –Kali Jee ആരോഗ്യം, അയമോദകം, ഉലുവ, കരിംജീരകം
സജിത്ത്| Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2016 (15:43 IST)
വളരെയേറെ ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം. അംബലിഫെറെ എന്ന സസ്യകുലത്തിലാണ് അയമോദകം ഉള്‍പ്പെടുന്നത്. അയമോദകത്തിന്റെ കുടുംബത്തില്‍ പെടുന്ന മറ്റു സുഗന്ധവിളകളാണ് സെലറി, മല്ലി, ജീരകം, ഉലുവ, പെരുംജീരകം തുടങ്ങിയവ. ഔഷധപ്രാധാന്യത്തോടൊപ്പം ഭക്ഷണത്തിന് രുചികൂട്ടുന്നതുമാണ് അയമോദകം. മനുഷ്യര്‍ക്കും കാലികള്‍ക്കും ഒരുപോലെ ഫലപ്രദമായ ഒരു ഔഷധം കൂടിയാണ് ഇത്.

അയമോദകവും ഉലുവയും കരിംജീരകവും ചേര്‍ത്ത മിശ്രിതം കഴിക്കുന്നത് പല തരത്തിലുള്ള അസുഖങ്ങളേയും ശമിപ്പിക്കും. മിശ്രിതം തയ്യാറാക്കുന്നതിനായി ഈ മൂന്ന് വസ്തുക്കളും നന്നായി വൃത്തിയാക്കിയ ശേഷം വറുത്തെടുക്കുക. ശ്രദ്ധിക്കണം, എല്ലാം തനി തനിയാണ് വറുക്കേണ്ടത്. ശേഷം മൂന്നും ഒരുമിച്ച് ചേര്‍ത്ത് പൊടിക്കുക. തുടര്‍ന്ന് വായു കിടക്കാത്ത ഒരു പാത്രത്തില്‍ സൂക്ഷിച്ച് വക്കുക. ആവശ്യമെന്നു തോന്നുന്ന വേളയില്‍ ഒരു സ്പൂണ്‍ മിശ്രിതം ഒരു ഗ്ലാസ്സ് ചൂടുള്ള വെള്ളത്തില്‍ കലക്കി കുടിക്കുക. ശ്രദ്ദിക്കുക, ഇത് കഴിച്ച് ശേഷം മറ്റു ഭക്ഷണങ്ങള്‍ ഒന്നും കഴിക്കരുത്.

ഏതു പ്രായക്കാര്‍ക്കും ഒരു പോലെ ഉപയോഗുക്കാവുന്ന ഒന്നാണ് ഒരു സുഗന്ധമസാല വിളകൂടിയായ ഇത്. വായുക്ഷോഭം, വയറുകടി, കോളറ, അജീര്‍ണ്ണം, അതിസാരം, സൂതികാപസ്മാരം എന്നിവക്കെല്ലാം ഉത്തമമായ ഒന്നാണ് ഇത്. ചെന്നിക്കുത്ത്, ബോധക്ഷയം, കഫം ഇളകിപ്പോകാതെയുള്ള വിഷമതകള്‍ എന്നിവയും ഇത് കഴിക്കുന്നതിലൂടെ മാറികിട്ടുന്നു. കൂടാതെ മദ്യപാനത്തിനുള്ള മോഹം കുറയ്ക്കാനും മദ്യപാനത്താല്‍ ഉണ്ടാകുന്ന പല രോഗാവസ്ഥകളും മാറുന്നതിനും ഇത് സഹായകമാണ്.

കൃമികടിയുടെ ഉപദ്രവമുള്ളവര്‍ക്ക് വളരെ ആശ്വാസം ലഭിക്കുന്ന ഒന്നാണ് ഇത്. പുഴുക്കടി, ചൊറി തുടങ്ങിയ ചര്‍മ്മരോഗങ്ങള്‍ക്കും ആസ്തമാരോഗികള്‍ക്കും ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കും ബ്രോങ്കൈറ്റിസിനുമെല്ലാം വളരെ ഉത്തമമായ ഔഷധമാണ് ഇത്. കൂടാതെ മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്താനും പല്ലുകള്‍ക്ക് ബലം നല്‍കുന്നതിനും ഇത് സഹായിക്കുന്നു. സന്ധിവാതം മൂലമുണ്ടാകുന്ന വേദനയ്ക്കും ശീഘ്രസ്ഖലനം, ഉദ്ധാരണമില്ലായ്മ എന്നിവയ്ക്കും കൊളസ്ടോള്‍, പ്രമേഹം, രക്ത ശുദ്ധീകരണം എന്നിവയ്ക്കും വളരെ സഹായകമായ ഒരു ഔഷധം കൂടിയാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :