ഈ ഒറ്റമൂലികള്‍ മാത്രം ശീലിക്കൂ... ആസ്ത്മയെന്ന വില്ലനെ പടിക്കു പുറത്തിരുത്താം !

തിങ്കള്‍, 21 ഓഗസ്റ്റ് 2017 (12:44 IST)

Widgets Magazine
asthma , ayurveda , health , health tips , ആരോഗ്യം , ആരോഗ്യ വാര്‍ത്ത , ആയുര്‍വേദം , ആസ്തമ , ഒറ്റമൂലി , ആടലോടകം

ചികിത്സയൊന്നും ഫലിക്കാതെ ആജീവനാന്തം വിഷമിപ്പിക്കുന്ന രോഗമെന്നാണ് ആസ്ത്മയെപ്പറ്റി പലരും പറയുന്നത്. എന്നാല്‍ ആസ്ത്മയെന്നത് ഒരിക്കലും നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു രോഗമല്ലെന്നാണ് ആയുര്‍വേദം പറയുന്നത്. ആസ്ത്മയെ ചെറുക്കാന്‍ ചില ഒറ്റമൂലികള്‍ ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം...
 
ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ് 15 മില്ലി വീതം അരടീസ് പൂണ്‍ പഞ്ചസാര ചേര്‍ത്ത് മൂന്ന്നേരം കഴിക്കുന്നത് ആസ്ത്മയെ ശമിപ്പിക്കുമെന്നാണ്  ആ‍യുര്‍വേദം പറയുന്നത്. ത്രികടുചൂര്‍ണ്ണം അരടീസ്പൂണ്‍ വീതം രണ്ടുനേരം ദിവസവും കഴിക്കുന്നതും ആസ്ത്മയ്ക്ക് ഉത്തമമാണ്.
 
കറിമഞ്ഞള്‍ ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂണ്‍ വീതം മൂന്നു നേരം കഴിക്കാവുന്നതാണ്. അതുപോലെ 10 മില്ലി ചെറുനാരങ്ങാനീര്, 10 മില്ലി കൃഷ്ണത്തുളസിയില നീര്, 5 ഗ്രാം മഞ്ഞള്‍പ്പൊടി എന്നിവ കൂട്ടിച്ചേര്‍ത്ത് ദിവസം ഒരു നേരം തുടര്‍ച്ചയായി കഴിക്കുന്നത് ആസ്ത്മയെ ശമിപ്പിക്കാന്‍ ഉത്തമമാണ്.
 
മരുന്നുചികിത്സയ്ക്കൊപ്പം പഥ്യം പാലിക്കണം. കഫവര്‍ദ്ധകങ്ങളായ ആഹരസാധനങ്ങള്‍ ഉപേക്ഷിക്കുക. തണുത്ത ആഹാരം, മധുരമുള്ളവ, തലേന്നാളത്തെ ആഹാരം, എണ്ണമയം കൂടുതലുള്ളവ, ദഹിക്കാന്‍ പ്രയാസമുള്ളവ എന്നിവ കഴിയുന്നത്ര ഒഴിവാക്കണമെന്നും ആയുര്‍വേദം പറയുന്നു.
 
തൈര് കഴിക്കരുത്. എന്നാല്‍ മോര് ഉത്തമമാണ്. ഓറഞ്ച്, നാരങ്ങ തുടങ്ങിയ പുളിയുള്ള പഴങ്ങള്‍ ഒഴിവാക്കണം. കഴിച്ച് ശീലമില്ലാത്ത ആഹാരങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കുന്നതാണ് നല്ലത്. ആസ്ത്മയുള്ളവര്‍ രോഗപ്രതിരോധ ശേഷിക്കായി ച്യവനപ്രാശം കഴിക്കുന്നതും ഉത്തമമാണ്. പച്ചക്കറികള്‍, ഇലക്കറികള്‍, ധാന്യങ്ങള്‍, പഴങ്ങള്‍ എന്നിവ ധാരാളം കഴിക്കുന്നതും ഉത്തമമാണ്.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ആരോഗ്യം ആരോഗ്യ വാര്‍ത്ത ആയുര്‍വേദം ആസ്തമ ഒറ്റമൂലി ആടലോടകം Asthma Ayurveda Health Health Tips

Widgets Magazine

ആരോഗ്യം

news

എല്ലാവരും പറയുന്നത് പോലെ അത് ഒരു കുറ്റമല്ല, ഓരോ വ്യക്തിയുടെയും അവകാശമാണ് !

വിവാഹത്തേക്കാൾ പ്രാധാന്യത്തോടെയാണ് ചിലര്‍ വിവാഹമോചനത്തെ കാണുന്നത്. ചിലരുടെയെല്ലാം ...

news

ആ സമയത്തും ഇങ്ങനെയാണോ നിങ്ങളുടെ പങ്കാളി ചെയ്യുന്നത് ? സംഗതി പ്രശ്നമാണ് !

പുരുഷന്റെ ഭാഗ്യവും സ്ത്രീയുടെ മനസും ഒരാള്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ല എന്നാണ് ചൊല്ല്. ...

news

മദ്യപിച്ച ശേഷം ഉറങ്ങാന്‍ പോകുന്നവരാണോ നിങ്ങള്‍ ? അറിഞ്ഞോളൂ... ഇതൊരു മുന്നറിയിപ്പാണ് !

ഇക്കാലത്ത് പലരും ശീലമാക്കിയിരിക്കുന്ന ഒന്നാണ് മദ്യപാനം. മോശമായ ഒരു ശീലം എന്നതിലുപരി ഒരാളെ ...

news

അവള്‍ കന്യകയാണോ എന്ന് മനസിലാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍ !

പെണ്‍കുട്ടിയുടെ ശരീരം നോക്കി കന്യകയാണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുമത്രേ. കേട്ടിട്ട് ...

Widgets Magazine