മദ്യപിച്ച ശേഷം ഉറങ്ങാന്‍ പോകുന്നവരാണോ നിങ്ങള്‍ ? അറിഞ്ഞോളൂ... ഇതൊരു മുന്നറിയിപ്പാണ് !

മദ്യപിച്ച ശേഷം ഉറങ്ങാന്‍ പോകുന്നവര്‍ക്ക് മുന്നറിയിപ്പ്

alcohol , health ,  health tips , sleeping , മദ്യപാനം , ആരോഗ്യം ,  ആരോഗ്യ വാര്‍ത്ത , ഉറക്കം
സജിത്ത്| Last Modified ഞായര്‍, 20 ഓഗസ്റ്റ് 2017 (14:41 IST)
ഇക്കാലത്ത് പലരും ശീലമാക്കിയിരിക്കുന്ന ഒന്നാണ് മദ്യപാനം. മോശമായ ഒരു ശീലം എന്നതിലുപരി ഒരാളെ മാത്രമല്ല, അയാളുടെ കുടുംബത്തെയും ഒന്നടങ്കം ഇല്ലാതാക്കുന്ന ഒന്നാണ് മദ്യപാനം. മദ്യപിക്കുന്ന ആളുകളില്‍ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ട്. മദ്യപാനം ആരംഭിച്ചാല്‍ അത് പെട്ടെന്ന് നിര്‍ത്താനാവില്ല എന്നതാണ് പലപ്പോഴും ഈ ദു:ശ്ശീലത്തിന്റെ പ്രധാന പ്രശ്നം. നേരത്തേ മദ്യപിച്ച ശേഷം ഉറങ്ങാന്‍ പോവുമ്പോള്‍ അതുണ്ടാക്കുന്ന അപകടം ചില്ലറയൊന്നുമല്ല. എന്തെല്ലാം പ്രശ്നങ്ങളാണ് ഇത് ഉണ്ടാക്കുകയെന്ന് നോക്കാം.

മദ്യപിച്ചാല്‍ നന്നായി ഉറങ്ങാന്‍ സാധിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അതൊരു സുഖകരമായ ഉറക്കമായിരിക്കില്ല. എന്തെന്നാല്‍ മദ്യപാനം ആഴത്തിലുള്ള നിങ്ങളുടെ ഉറക്കത്തെ ഇല്ലാതാക്കുകയാണ് ചെയ്യുക. മദ്യപിച്ച് ഉറങ്ങുന്നവരില്‍ ഹൃദയസ്പന്ദന നിരക്ക് ഉയരുന്നതും സാധാരണമാണ്. ഇത് രക്തസമ്മര്‍ദ്ദം ഉയരാനും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കാനും ഇടയാക്കും. മാത്രമല്ല, ഇത് ഹൃദയസംബന്ധമായ തകരാറിലേക്ക് നമ്മെ നയിക്കാനും ഇത് കാരണമാകും.

തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തെ ഇത് ദോഷകരമായി ബാധിക്കും. അമിതമായി മദ്യപിക്കുന്നവരിലാണ് ഇത് പ്രധാനമായും സംഭവിക്കുക. കിഡ്നി പ്രവര്‍ത്തന രഹിതമാകാന്‍ മദ്യപാനവും അതോടനുബന്ധിച്ചുള്ള ഉറക്കവും കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ മദ്യപിച്ചതിനു ശേഷം അമിതമായ തോതില്‍ മൂത്രമൊഴിക്കാന്‍ തോന്നുന്നത് കിഡ്നി ആരോഗ്യകരമാണ് എന്നതിന്റെ തെളിവാണെന്നും പറയുന്നു. മദ്യപാനശീലത്തിന്റെ കൂടപ്പിറപ്പാണ് ഉന്‍മേഷക്കുറവെന്നും വിദഗ്ധര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :