റൊണാള്‍ഡോ തടവുശിക്ഷ ഏറ്റുവാങ്ങിയേക്കും; നീക്കം ഏജന്റുമാര്‍ മുഖേന - ആരാധകര്‍ നിരാശയില്‍

റൊണാള്‍ഡോ തടവുശിക്ഷ ഏറ്റുവാങ്ങിയേക്കും; നീക്കം ഏജന്റുമാര്‍ മുഖേന - ആരാധകര്‍ നിരാശയില്‍

  cristiano ronaldo , suspended , portugal , spain , world cup 2018 , ക്രിസ്‌റ്റ്യാനോ റൊണാള്‍‌ഡോ , നികുതി വെട്ടിപ്പ് , സ്‌പെയിന്‍ , പോര്‍ച്ചുഗല്‍
മോസ്‌കോ| jibin| Last Updated: ശനി, 16 ജൂണ്‍ 2018 (17:14 IST)
നികുതി വെട്ടിപ്പു കേസില്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍‌ഡോ ശിക്ഷ ഏറ്റുവാങ്ങുമോ എന്ന ചര്‍ച്ചയാണ് സ്‌പാനിഷ് മാധ്യമങ്ങളില്‍ നിറയുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്‌പെയിനിനെ നേരിടാന്‍ ഇറങ്ങുന്നതിനു മുമ്പാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്.

നികുതി വെട്ടിപ്പു കേസില്‍ തടവു ശിക്ഷയും പിഴയും ഏറ്റുവാങ്ങാന്‍ ക്രിസ്‌റ്റ്യാനോ ഒരുക്കമാണെന്നായിരുന്നു വാര്‍ത്ത. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ആറ് കേസുകളിലെ ശിക്ഷയായി രണ്ടു വര്‍ഷത്തെ തടവു ശിക്ഷയും പിഴയുമാണ് റൊണാള്‍ഡോ സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

സ്‌പെയിനിലെ നിയമം അനുസരിച്ച് നേരത്തെ ശിക്ഷയൊന്നും ലഭിക്കാത്തവര്‍ക്ക് രണ്ടു വര്‍ഷത്തില്‍ കുറവ് തടുവുശിക്ഷ ലഭിച്ചാല്‍ ജയിലില്‍ കഴിയേണ്ടതില്ല. ഏജന്റുമാര്‍ മുഖേനയാണ് താരം ഒത്തുതീര്‍പ്പിന് കളമൊരുങ്ങിയത്. 14.7 ദശലക്ഷം യൂറോയുടെ നികുതി വെട്ടിപ്പു നടത്തിയെന്നാണ് താരത്തിനെതിരായ കേസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :