ലോകകപ്പ് ടീമിൽ നിന്നും പുറത്തായി, സൂപ്പർതാരം ബാഴ്സ വിടുന്നു!

ബാഴ്സലോണയിൽ തന്റെ ജീവിതം നരകതുല്യമാണെന്ന് സൂപ്പർതാരം!

അപർണ| Last Updated: വെള്ളി, 25 മെയ് 2018 (12:21 IST)
ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ പോര്‍ച്ചുഗലിന്റെ മധ്യനിര താരം ആന്ദ്രേ ഗോമസ് ബാഴ്സലോണയിൽ നിന്നും വിടവാങ്ങുന്നു. ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ കഴിയാത്തതു കൊണ്ട് താരം ബാഴ്‌സലോണ വിടാനൊരുങ്ങുന്നുവെന്നാണ് സ്‌പെയിനില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍.

2016ലാണ് പോര്‍ച്ചുഗലിന്റെ മധ്യനിര താരം ആന്ദ്രേ ഗോമസ് ബാഴ്‌സലോണയിലെത്തുന്നത്. വൻ തുകയ്ക്കാണ് ഗോമസിനെ സ്വന്തമാക്കിയത്. എന്നാല്‍ ബാഴ്‌സക്കു വേണ്ടി തിളങ്ങാന്‍ താരത്തിന് ഇതുവരെയായില്ല.
ബാഴ്‌സക്കു വേണ്ടി മികച്ച പ്രകടനം നടത്താനാവാഞ്ഞതും അവസരങ്ങള്‍ തീരെ കുറഞ്ഞതും പോര്‍ച്ചുഗലിന്റെ ലോകകപ്പ് ടീമില്‍ നിന്നും താരത്തെ ഒഴിവാക്കി. അതോടെയാണ് താരം ടീമിൽ നിന്നും ഒഴിവാകാൻ തീരുമാനിച്ചതെന്നാണ് സൂചന.

നേരത്തെ തന്നെ ബാഴ്‌സലോണയില്‍ തന്റെ ജീവിതം നരകതുല്യമാണെന്ന് ഗോമസ് വെളിപ്പെടുത്തിയിരുന്നു. ആദ്യത്തെ ആറു മാസങ്ങള്‍ കുഴപ്പമില്ലാതെ പോയെങ്കിലും ഇപ്പോള്‍ കളിയാക്കലുകള്‍ കാരണം വീടിന്റെ പുറത്തിറങ്ങാന്‍ പോലും തനിക്കു കഴിയുന്നില്ലെന്നാണ് ഗോമസ് പനേങ്കക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :