പൂനെയെ തരിപ്പണമാക്കി ചെന്നൈയിന്‍ സെമിയില്‍

 പൂന എഫ്സി , ഐഎസ്എല്‍ , മെന്‍ഡോസ , ചെന്നൈയിന്‍ എഫ്സി
പൂന| jibin| Last Modified ഞായര്‍, 6 ഡിസം‌ബര്‍ 2015 (12:04 IST)
പൂന എഫ്സിയെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് ചെന്നൈയിന്‍ എഫ്സി ഐഎസ്എല്‍ അവസാന നാലില്‍ സ്ഥാനം പിടിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെന്നൈയിന്റെ ജയം. സ്റീവന്‍ മെന്‍ഡോസയുടെ കാലുകള്‍ പണി മുടക്കിയപ്പോള്‍ 64മത് മിനിറ്റില്‍ ജെജെ നേടിയ ഗോളാണ് സന്ദര്‍ശകരുടെ വിജയമുറപ്പിച്ചത്.

ബോക്സിനു പുറത്തുനിന്ന് ജെജെ എടുത്ത ഷോട്ട് ഗോളി തടഞ്ഞെങ്കിലും റീബൌണ്ട് ചെയ്ത പന്ത് എത്തിയത് അദ്ദേഹത്തിന്റെ തന്നെ കാലില്‍. പിഴവു വരുത്താതെയുള്ള ജെജെയുടെ ഷോട്ട് പോസ്റിന്റെ വലതുമൂലയില്‍ വിശ്രമിച്ചു. മത്സരത്തില്‍ ആകെ പിറന്ന ഗോള്‍. ചെന്നൈയിന്റെ തുടര്‍ച്ചയായ നാലാം ജയമായിരുന്നു ഇത്.

ജയത്തോടെ 22 പോയിന്റുമായി ചെന്നൈയിന്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. 23 പോയിന്റുമായി അത്ലറ്റിക്കോ ഡി കോല്‍ക്കത്തയാണ് ഒന്നാം സ്ഥാനത്ത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :