ഹ്യൂമേട്ടന്‍ പണി തരുമോ ?, കൊമ്പന്മാര്‍ ഇന്ന് കൊൽക്കത്തയ്‌ക്ക് എതിരെ

ഐഎസ്എല്‍ , ഇ​യാൻ​ ​ഹ്യൂം , കേരളബ്ലാസ്റ്റേഴ്സ് , അത്‌ലറ്റിക്കോ ഡി കൊൽക്കത്ത
കൊച്ചി| jibin| Last Modified ചൊവ്വ, 10 നവം‌ബര്‍ 2015 (12:18 IST)
ഐഎസ്എല്ലിൽ ആറാം ഹോം മത്സരത്തിൽ ഇന്ന് കേരളബ്ലാസ്റ്റേഴ്സ് നിലവിലെ ചാമ്പ്യൻമാരായ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയെ നേരിടും. ​ വൈ​കി​ട്ട് ഏ​ഴി​ന് ക​ലൂർ ജ​വ​ഹർ​ലാൽ​ ​നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ലാ​ണ് കൊമ്പന്മാര്‍ക്ക് നിര്‍ണായകമായ സൂ​പ്പർ​ ​പോ​രാ​ട്ടം നടക്കുക.

തുടര്‍ച്ചയായുള്ള തോല്‍‌വികളും സമനിലകളും കൊണ്ട് പുറത്തേക്കുള്ള വഴിയിലൂടെ നീങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ കളിയില്‍

പൂ​നെ​യെ പരാജയപ്പെടുത്തി ജയം നേടിയത് ആത്‌മവിശ്വാസം പകരുന്നതാണ്. ക​ഴി​ഞ്ഞ​ ​സീ​സ​ണിൽ കൊമ്പന്മാര്‍ക്കായി പൊരുതി കളിച്ച ഇ​യാൻ​ ​ഹ്യൂം എതിര്‍ നിരയില്‍ പോരിനിറങ്ങുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മാർ​ക്വീ​ ​താ​രം കാർ​ലോ​സ് ​മർ​ച്ചേന ക്ല​ബ്ബ് ​വി​ട്ടത് തിരിച്ചടിയല്ലെന്ന് കഴിഞ്ഞ കളിയില്‍ മഞ്ഞപ്പട തെളിയിച്ചിട്ടുണ്ട്. പു​തി​യ​ ​കോ​ച്ച് ടെ​റി​ ​ഫെ​ലാ​ന്റെ കീ​ഴിൽ​ വിജയം ആവര്‍ത്തിക്കുകയും പോയിന്റ് പട്ടികയില്‍ മുന്നേട്ടു കയറുകയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടെറ്റ അപ്രതീക്ഷിത തോൽവിയ്ക്ക് പിന്നാലെയാണ് കൊൽക്കത്ത കൊച്ചിയിൽ ബൂട്ട് കെട്ടുന്നത്. ജയം മാത്രമാണ് അവരുടെ ലക്ഷ്യം. എ​ട്ട് ​റൗ​ണ്ട് ​മ​ത്സ​ര​ങ്ങൾ​ ​പൂർ​ത്തി​യാ​യ​പ്പോൾ​ 10​ ​പോ​യി​ന്റു​മാ​യി​ ​അ​ത്‌​ല​റ്റി​ക്കോ​ ​ആ​റാം​ ​സ്ഥാ​ന​ത്തും​ ​എ​ട്ട് ​പോ​യി​ന്റ് മാ​ത്ര​മു​ള്ള ബ്ലാ​സ്റ്റേ​ഴ്സ് അ​വ​സാ​ന​ക്കാ​രു​മാ​ണ്.​ എട്ട് റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ 10 പോയിന്റുമായി അത്‌ലറ്റിക്കോ ആറാം സ്ഥാനത്താണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :