പൂനെയ്‌ക്ക് പിഴച്ചു; ചെന്നൈയിന്‍ എഫ്‌സിക്ക് ജയം

ചെന്നൈ| jibin| Last Modified ഞായര്‍, 25 ഒക്‌ടോബര്‍ 2015 (13:48 IST)
ഐഎസ്എല്ലില്‍ പൂനെ സിറ്റിക്കെതിരെ ചെന്നൈയിന്‍ എഫ്‌സിക്ക് 2-1ന്റെ ജയം. 34-മത് മിനിട്ടില്‍ ബെര്‍ണാഡ് മെന്‍ഡിയുടെ ക്ലോസ് റേഞ്ച് ഹെഡറിലൂടെ മുന്നിലെത്തിയ ചെന്നൈയിന്‍ 48-മത് മിനിട്ടില്‍ മെന്‍ഡോസ വലെന്‍സിയയുടെ ഗോളിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. സീസണില്‍ മെന്‍ഡോസയുടെ ആറാം ഗോളാണിത്.

എഴുപത്തിനാലാം മിനുറ്റിലാണ് പൂനെ എഫ്‌സിയുടെ ആശ്വാസ ഗോള്‍ വന്നത്. പെനല്‍റ്റി ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ കാലു ഉചുവാണ് പന്ത് വലയിലെത്തിച്ചത്. ഗോള്‍ നേടിയ ശേഷം സമനിലക്കുവേണ്ടി പൂനെ സിറ്റി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോള്‍ നേടാനായില്ല. ഇതോടെ ചെന്നൈയിന്‍ എഫ് സി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. അഞ്ച് കളികളില്‍ നിന്നും ഒമ്പത് പോയിന്റോടെ പൂനെസിറ്റി മൂന്നാമതുമാണ്. അഞ്ച് കളികളില്‍ നിന്ന് പത്ത് പോയിന്റ് നേടിയ സീക്കോയുടെ ഗോവയാണ് ഒന്നാമത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :