ഫ്രഞ്ച് കിരീടം സ്വന്തമാക്കി പി എസ് ജി, പക്ഷെ കിരീടം ഏറ്റുവാങ്ങിയത് പരാജയപ്പെട്ട ടീമും ചേർന്ന്; പി എസ് ജിയുടെ ആദരം ഏറ്റുവാങ്ങി ലെസ് ഹെര്‍ബെയിസ്

Sumeesh| Last Updated: ബുധന്‍, 9 മെയ് 2018 (12:10 IST)
തുടർച്ചയായ നാലാം തവണയും ഫ്രഞ്ച് കപ്പ് സ്വന്തമാക്കി പി എസ് ജി. ലെസ് ഹെര്‍ബെയിസിനെ
പരാജയപ്പെടുത്തിയാണ് പി എസ് ജിയുടെ കിരീട നേട്ടം. വിജയം സ്വന്തമാക്കിയ പി എസ് ജി മത്സരത്തിൽ എതിരിട്ട് പരാജയപ്പെട്ട ടീമിനെക്കൂടി കിരീടം ഏറ്റുവാങ്ങാനായി ക്ഷണിച്ചതാണ് ഇത്തവണത്തെ കിരീട നേട്ടത്തെ വ്യത്യസ്തമാക്കുന്നത്. എതിരില്ലാത്ത രണ്ട് ഗൊളുകൾക്കാണ് പി എസ് ജിയുടെ കിരീട നേട്ടം.

മത്സരത്തിന്റെ 26ആം മിനിറ്റിൽ തന്നെ ലോ കെസ്ലേയിലൂടെ പി എസ് ജി കളിയിലെ ആധിപത്യം സ്വന്തമാക്കി. പിന്നിട് 74ആം മിനിറ്റിൽ എഡിന്‍സണ്‍ കവാനി കൂടി പി എസ് ജിക്കായി ലക്ഷ്യം കണ്ടതോടെ ലെസ് ഹെര്‍ബെയിസ് കടുത്ത സമ്മർദ്ധത്തിലായി. പിന്നീട് മുന്നേറ്റങ്ങളൊന്നും ഉണ്ടാക്കാൻ ലെസ് ഹെർബെയ്സിനായില്ല.

മത്സരത്തിൽ ജേതാക്കളായി കിരീടം വാങ്ങാനായി പോയപ്പോൾ പി എസ് ജി

നായകന്‍ തിയാഗോ സില്‍വ, ഹെര്‍ബെയിസ് നായകന്‍ സെബാസ്റ്റ്യന്‍ ഫ്‌ലോചോണിനെ കൂടെ കൂട്ടുകയായിരുന്നു. ഇത് കായിക ലോകത്തെ തന്നെ വ്യത്യസ്തമായ കാഴചയായി.
ഹെര്‍ബെയിസ് നടത്തിയ പോരാട്ടത്തിനുള്ള തങ്ങളുടെ ആദരമാണിതെന്ന് പി എസ് ജി ക്യാപ്റ്റൻ തിയാഗോ സില്‍വ വ്യകതമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :