‘പണം കൊടുത്ത് വാങ്ങാൻ പറ്റാത്ത ചിലതെല്ലാം ഫുട്ബോളിൽ ഉണ്ട്’ - ബ്ലാസ്റ്റേഴ്സിനോടുള്ള കൂറ് തെളിയിച്ച് ജിങ്കൻ

കൊൽക്കത്ത വാരി വിതറിയത് 5 കോടി! - ‘നോ’ പറഞ്ഞ് ജിങ്കൻ!

അപർണ| Last Modified വ്യാഴം, 3 മെയ് 2018 (12:05 IST)
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ സന്ദേഷ് ജിങ്കനാണ്. എന്നാൽ, ജിങ്കനെ പോളൊരു യുവതാരത്തെ ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനാക്കിയതിന്റെ അമ്പരപ്പ് ആരാധകർക്കിടയിൽ വ്യക്തമായിരുന്നു. എന്നാൽ, നായക സ്ഥാനത്തേക്ക് എന്തുകൊണ്ടും യോഗ്യൻ തന്നെയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

അഞ്ചു കോടി രൂപയാണ് കൊൽക്കത്ത ജിങ്കന് ഓഫർ ചെയ്തത്. ബ്ലാസ്റ്റേഴ്സിൽ നിന്നും താരങ്ങൾ കൊഴിഞ്ഞു തുടങ്ങിയ സമയത്തായിരുന്നു അത്. പക്ഷേ, അഞ്ച് കോടി കണ്ടിട്ടും ജിങ്കന്റെ കണ്ണ് മഞ്ഞളിച്ചില്ല. ഇത്രയും മികച്ചൊരു ടീം ഇന്ത്യയില്‍ ലഭിക്കില്ലെന്ന് പറഞ്ഞായിരുന്നുവത്രേ കൊല്‍ക്കത്തയുടെ ഓഫര്‍ ജിങ്കന്‍ വേണ്ടെന്ന് വെച്ചത്.

പണം കൊടുത്തു വാങ്ങാന്‍ കഴിയാത്ത ചിലത് ഫുട്ബാളില്‍ ഉണ്ടെന്നും ഇതിലൂടെ കൂട്ടിവായിക്കാം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ലോയല്‍റ്റി അവകാശപ്പെടാന്‍ കഴിയുന്ന ഏക ടീം നിലവില്‍ ബ്ലാസ്റ്റേഴ്സ് ആണ്. ടീം വിട്ടു പോയവർ പോലും ബ്ലാസ്റ്റേഴ്സിനായി ജയ് വിളിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :