കളം നിറഞ്ഞാടി മെസ്സി; ലാലീഗാ കപ്പും ബാഴ്സക്ക് തന്നെ

തിങ്കള്‍, 30 ഏപ്രില്‍ 2018 (12:19 IST)

ലയണൽ മെസ്സി എന്ന അതുല്യ താരത്തിന്റെ ഹാട്രിക് നേട്ടത്തോടെ ഡിപോര്‍ട്ടിവോയ്ക്കെതിരെ ബാഴ്സലോണക്ക് ത്രസിപ്പിക്കുന്ന വിജയം. ഇതോടെ ലാലീഗ കിരീടം തങ്ങളുടേതാ‍ക്കുകയാണ് ബാഴ്സ. ബാഴ്സയുടെ ഇരുപത്തിയഞ്ചാം കീരീടനേട്ടമാണ് ഇത്. നേരത്തെ സ്പാനിഷ് കപ്പും ബാഴ്സ സ്വന്തമാക്കിയിരുന്നു. 
 
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബാഴ്സ ഡിപോര്‍ട്ടിവോയ്ക്കെതിരെ കരുത്ത് കാട്ടി. കളിയുടെ ആറാം മിനിറ്റിൽ കുട്ടീഞ്ഞോയിലൂടെ ബാഴ്സ ആദ്യ ലീഡ് കണ്ടെത്തി. തുടർച്ചയായ രണ്ട് ഗോളുകൾക്ക് പിന്നിലായതിനു ശേഷം ഡിപോര്‍ട്ടിവോ വലിയ തിരിച്ചു വരവിനൊരുങ്ങിയെങ്കിലും മെസ്സിയുടെ ഹാട്രിക് നേട്ടം ഡിപോർട്ടിവോയുടെ സ്വപ്നങ്ങൾക് തടയിട്ടു.
 
37ആം മിനിറ്റിലും 81ആം മിനിറ്റിലും, 84ആം മിനിറ്റിലും എതിർ വലയിലേക്കുള്ള മെസ്സിയുടെ പടയോട്ടം ലക്ഷ്യം കണ്ടു. ഇതോടെ സീസണിൽ മെസ്സി 32 ഗോളുകൾ തികച്ചു. ലൂക്കാസ് പെരസും കൊളാകുമാണ് ഡിപോര്‍ട്ടിവോയ്ക്കായി ഗോളുകള്‍ കണ്ടെത്തി തിരിച്ചു വരവിനൊരുങ്ങിയെങ്കിലും പിന്നീട് മുന്നേറ്റങ്ങളുണ്ടാക്കാൻ ടീമിനായില്ല. 
 
ലീഗിൽ 36 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 86 പോയിന്റുക്ലൾ ബാഴ്സ സ്വന്തമാക്കി. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് ഇനിയുള്ള എല്ലാ മത്സരങ്ങൾ ജയിച്ചാൽ പോലും ബാഴ്സയോടൊപ്പം എത്താനാകില്ല. ഇതോടെയാണ് ബാഴ്സ കിരീടം ഉറപ്പിച്ചത്. ബാഴ്സ മാനേജർ വാല്വെർഡെയുടെ ആദ്യ ലാ ലീഗ കിരീടനേട്ടം കൂടിയാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

സിദാന്റെ തന്ത്രത്തിന് മുന്നില്‍ നമിച്ച് ബയേണ്‍; ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിയില്‍ റയലിന് തകര്‍പ്പന്‍ ജയം

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യ പാദ സെമിയിൽ റയലിന് ജയം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ...

news

റോമാ സാമ്രാജ്യത്തെ താഴെയിറക്കി മിസിറിന്റെ രാജൻ

ചാമ്പ്യൻസ് ലീഗിലെ ആദ്യ സെമി ഫൈനലിൽ റോമയെ തകർത്ത് ലിവർപൂളിന്റെ തിളങ്ങുന്ന ജയം. ആൻ‌ഫീൽഡ്സിൽ ...

news

സെവിയ്യയുടെ നെഞ്ച് തകര്‍ത്ത് അഞ്ച് ഗോളുകള്‍; ബാഴ്‌സ കിംഗ്‌സ് കപ്പ് ചാമ്പ്യന്മാര്‍

എതിരില്ലാത്ത അഞ്ച് ഗോളിന് സെവിയയെ തകർത്ത് ബാഴ്സലോണ കോപ്പ ഡെൽറെ ചാമ്പ്യന്മാരായി. സൂപ്പര്‍ ...

news

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം; അര്‍ജന്റീനയ്‌ക്ക് വമ്പന്‍ തിരിച്ചടി - സൂപ്പര്‍ താരം പരിക്കിന്റെ പിടിയില്‍

ഭേദമാകാന്‍ സമയം ആവശ്യമാണ്. താരത്തിന് ചികിത്സയ്‌ക്കൊപ്പം നല്ല വിശ്രമവും അത്യാവശ്യമാണ്. ...

Widgets Magazine