ക്രിക്കറ്റിനായി കളമൊഴിയുമ്പോള്‍ ബ്ലാസ്റ്റേഴ്സിന് കിട്ടാന്‍ പോകുന്നത് എട്ടിന്‍റെ പണി

Sumeesh| Last Modified ചൊവ്വ, 20 മാര്‍ച്ച് 2018 (17:42 IST)
കൊച്ചി: നവംബര്‍ ഒന്നിന് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന മത്സരം കൊച്ചിയില്‍ നടത്താനുള്ള തീരുമാനം കേരളാ ബ്ലാസ്റ്റേഴ്സിനു വിനയാകും. ക്രിക്കറ്റിനായി മാറ്റിയെടുകുന്ന ഗ്രൗണ്ട് പിന്നീട് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ സമയം എടുക്കും എന്നത് ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ചുകള്‍ വൈകാന്‍ കാരണമാകും.

മാത്രമല്ല, നിലവില്‍ സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ ടര്‍ഫിനും ക്രിക്കറ്റ് മത്സരം കേടുപാടുകള്‍ വരുത്തിയേക്കും. ഈ സാഹചര്യത്തില്‍ ഇന്ത്യ-വിന്‍ഡീസ് മത്സരം മാറ്റിവച്ചില്ലെങ്കില്‍ ബ്ലാസ്റ്റേഴ്സ് മത്സരം തുടങ്ങുന്നതു തന്നെ പ്രതിസന്ധികളില്‍ നിന്നുമാകും.

ദേശീയ ടീം കോച്ച് സ്റ്റീവ് കോണ്‍സ്റ്റന്റൈന്‍ന്റെ നിര്‍ദേശമാണ് ഐ എസ് എല്‍ മത്സരങ്ങള്‍ വേഗത്തിലാക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരിയില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന സാഹചര്യത്തില്‍, ഐ എസ് എല്‍ നിര്‍ത്തിവയ്ക്കണം എന്ന കോച്ചിന്റെ ആവശ്യം അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗീകരിക്കുകയായിരുന്നു. ഈ തീരുമാനമാണ് കേരളാ ബ്ലാസ്റ്റേഴ്സിനു വിനയായിത്തീര്‍ന്നിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :