വീണ്ടും തിരിച്ചടി, നിലപാട് വ്യക്തമാക്കാതെ ക്ലബ്ബ്‍; ഹ്യൂം ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു

വീണ്ടും തിരിച്ചടി, നിലപാട് വ്യക്തമാക്കാതെ ക്ലബ്ബ്‍; ഹ്യൂം ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു

  kerala blasters , ISL , hume leaving , blasters , kochi , sachin , ഇയാന്‍ ഹ്യൂം , കേരളാ ബ്ലാസ്‌റ്റേഴ്‌സ് , ഫേസ്‌ബുക്ക് , ഐ എസ് എല്‍
കൊച്ചി| jibin| Last Modified ശനി, 7 ജൂലൈ 2018 (16:01 IST)
ഐഎസ്എല്ലിലെ സൂപ്പര്‍താരവും ആരാധകരുടെ പ്രിയതാരവുമായ ഇയാന്‍ ഹ്യൂം കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ഹ്യൂം തന്നെയാണ് ഇക്കാര്യമറിയിച്ചത്.

ക്ലബ്ബ് വിടുമെന്ന് അറിയിച്ചതിനു പിന്നാലെ അല്‍പ്പസമയത്തിനകം ഹ്യൂം പോസ്‌റ്റ് വിന്‍‌വലിക്കുകയും ചെയ്‌തു. അതേസമയം, ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കിടയില്‍ വാര്‍ത്ത വൈറലായി. ഹ്യൂം ഇത്തരത്തിലൊരു പോസ്‌റ്റിടാനുണ്ടായ കാരണം എന്താണെന്ന് ക്ലബ്ബ് അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഐഎസ്എല്ലിന്റെ ആദ്യ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി മികച്ച പ്രകടനം പുറത്തെടുത്ത ഹ്യൂമിനെ രണ്ടാം സീസണില്‍ ഒഴിവാക്കിയ നടപടി ആരാധകരുടെ എതിര്‍പ്പിന് കാരണമായിരുന്നു. തുടര്‍ന്ന് നാലാം സീസണില്‍ കൊമ്പന്മാര്‍ക്കൊപ്പം അദ്ദേഹം എത്തിയെങ്കിലും പരിക്ക് വില്ലനായി.

ഐഎസ്എല്ലില്‍ മുപ്പത്തിമൂന്നുകാരനായ ഹ്യൂമാണ് ടോപ്പ്സ്‌കോറര്‍. നാല് സീസണുകളില്‍ നിന്നായി 28 ഗോളുകളാണ് കനേഡിയന്‍ താരം അടിച്ചു കൂട്ടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :