എന്തുകൊണ്ട് മമ്മൂട്ടിയെ പുറത്താക്കുന്നില്ല ?

മമ്മൂട്ടിക്കാകാം മറ്റുള്ളവർക്കാകില്ല എന്നാണോ?

അപർണ| Last Modified വെള്ളി, 6 ജൂലൈ 2018 (10:55 IST)
കുറിതൊട്ട് അഭിനയിച്ചതിന് പെൺകുട്ടിയെ മദ്രസിൽ നിന്നും പുറത്താക്കിയ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സംഭവത്തിൽ വ്യത്യസ്ത പ്രതികരണവുമായി യുക്തിവാദി. ‘ മമ്മൂട്ടി എത്ര സിനിമകളിൽ കുറി തൊട്ട് അഭിനയിച്ചു.എന്നിട്ടും മമ്മൂട്ടിയെ എന്തുകൊണ്ടു പുറത്താക്കുന്നില്ല?‘ എന്ന് യുക്തിവാദി എന്ന പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് നിമിഷനേരം കൊണ്ട് വൈറലാവുകയാണ്.


ഉമ്മർ മലയിൽന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മകൾ ഹെന്ന മലയിൽ (ഒരുഷോർട് ഫിലിം കോസ്റ്റൂമിൽ)
പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ കഴിവ് തെളിയിച്ച കുട്ടി, സ്കൂളിലും മദ്രസ്സയിലും എന്നും ഒന്നാം സ്ഥാനക്കാരി.
സബ് ജില്ല, ജില്ല തലങ്ങളിൽ മികവ് തെളിയിച്ചവൾ.
കഴിഞ്ഞ അഞ്ചാം ക്ളാസ്സ് മദ്രസ്സ പൊതു പരീക്ഷയിൽ അഞ്ചാം റാങ്കുകാരി.
എന്നിട്ടും മദ്രസ്സയിൽ നിന്നും ഈ വർഷം പുറത്താക്കപ്പെട്ടു. കാരണം പൊട്ടുതൊട്ട് സിനിമയിൽ അഭിനയിച്ചു എന്ന കുറ്റം. എന്താല്ലേ...?
(കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കാത്തത് ഭാഗ്യം)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :