പേരിലേ തണുപ്പുള്ളൂ, കളിയില്‍ ഐസ്‌ലന്‍ഡ് ചൂടന്‍‌മാര്‍ തന്നെ; മെസി വിറയ്ക്കുമോ?

പേരിലേ തണുപ്പുള്ളൂ, കളിയില്‍ ഐസ്‌ലന്‍ഡ് ചൂടന്‍‌മാര്‍ തന്നെ; മെസി വിറയ്ക്കുമോ?

 ഐസ്‌ലന്‍ഡ്, മെസി, അര്‍ജന്‍റീന, ലോകകപ്പ്, ഫിഫ ലോകകപ്പ് 2018, Island, Messi, Argentina, FIFA World Cup FIFA World Cup 2018
മോസ്‌കോ| jibin| Last Modified വെള്ളി, 15 ജൂണ്‍ 2018 (20:40 IST)
നിങ്ങള്‍ ഐസ്‌ലന്‍‌ഡിനെ കുറച്ചുകാണുന്നുണ്ടോ? കുറച്ചുകാലത്തെ ഐസ്‌ലന്‍‌ഡ് പ്രകടനങ്ങള്‍ കണ്ടിട്ടുള്ളവര്‍ ആരും അവരെ കുഞ്ഞന്‍ പ്രകടനക്കാരായി വിലയിരുത്തില്ല. പകരം ഏത് വമ്പനെയും മലര്‍ത്തിയടിക്കാന്‍ കെല്‍പ്പുള്ള, അട്ടിമറി ശീലമാക്കിയ ഐസ്‌ലന്‍ഡിനെ ബഹുമാനത്തോടെ നേരിടാനായിരിക്കും എതിരാളികളെ ഉപദേശിക്കുക.

ഒരു കിടിലന്‍ മത്സരമുണ്ട് ശനിയാഴ്ച ഫിഫ ലോകകപ്പില്‍. ഐസ്‌ലന്‍‌ഡും മെസിയുടെ അര്‍ജന്‍റീനയും ഏറ്റുമുട്ടും. വിജയത്തേക്കുറിച്ച് സംശയമേതുമില്ലാത്ത അര്‍ജന്‍റീന ആരാധകര്‍ പക്ഷേ ഐസ്‌ലന്‍‌ഡിന്‍റെ അട്ടിമറിചരിത്രം കൂടി ഒന്ന് പരിശോധിച്ചിട്ട് കളി കാണാനിരിക്കുന്നത് നന്നായിരിക്കും.

കപ്പ് കൈയില്‍ വാങ്ങുക എന്നതുമാത്രമാണ് അര്‍ജന്‍റീന ഇത്തവണ ലക്‍ഷ്യം വച്ചിരിക്കുന്നത്. അവര്‍ക്ക് മുന്നില്‍ ഐസ്‌ലന്‍ഡ് ചെറുമീനായിരിക്കും. പക്ഷേ സ്രാവിനോട് പോരാടുമ്പോഴും തലയുയര്‍ത്തി നേരിടുന്ന ചങ്കുറപ്പാണ് ഐസ്‌ലന്‍ഡിനെ വ്യത്യസ്തമാക്കുന്നത്. അതുതന്നെയാണ് അര്‍ജന്‍റീന പേടിക്കേണ്ടതും.

സ്പാര്‍ട്ടക്കിന്‍റെ സ്പാര്‍ക്കില്‍ ഐസ്‌ലന്‍‌ഡ് കുതിക്കാന്‍ ശ്രമിച്ചാല്‍ പിടിച്ചുകെട്ടാന്‍ അര്‍ജന്‍റീന വിയര്‍ക്കും. മെസി മാജിക് സംഭവിച്ചാല്‍ പിന്നെ ഈ പറഞ്ഞതിലൊന്നും കാര്യമില്ലതാനും!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :