വ്രതശുദ്ധിയുടെ നിറവിൽ ഇന്ന് ചെറിയ പെരുന്നാൾ

വെള്ളി, 15 ജൂണ്‍ 2018 (08:14 IST)

വ്രതാനുഷ്ടാനത്തിന്‍റെ നിറവില്‍ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ ഈദ്ഗാഹുകളില്‍ രാവിലെ പെരുന്നാള്‍ നമസ്കാരം നടന്നു. 
 
കോഴിക്കോട് കപ്പക്കല്‍ കടപ്പുറത്താണ്  ശവ്വാല്‍ മാസപ്പിറവി കണ്ടത്. പാളയം ഇമാം, പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍, വിവിധ ഖാസിമാര്‍ തുടങ്ങിയവരാണ് ഇക്കാര്യം അറിയിച്ചത്. 
 
മധ്യകേരളത്തിലെ വിവിധ പള്ളികളിലും മൈതാനങ്ങളിലും ഈദ് നമസ്കാരം നടന്നു. പലയിടങ്ങളില്‍ മതസൌഹാര്‍ദ്ദ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 
 
മലബാറിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന ഈദ് നമസ്ക്കാരത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ പങ്കെടുത്തു. കോഴിക്കോട് ബീച്ചിലും മലപ്പുറം കോട്ടപ്പടിയിലും കണ്ണൂര്‍ മുനിസിപ്പല്‍ മൈതാനിയിലും ഈദ് നമസ്കാരം നടന്നു. വയനാട്ടിലും കാസര്‍കോട്ടും വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും നമസ്ക്കാരം നടന്നു. 
 
ശവ്വാല്‍ പിറന്നതോടെ നാടെങ്ങും ചെറിയ പെരുന്നാളിന്‍റെ ആഘോഷത്തിലാണ്. ഒരു മാസക്കാലം നീണ്ടു നിന്ന പ്രാര്‍ത്ഥനയിലൂടെയും വ്രതാനുഷ്ടാനത്തിലൂടെയും നേടിയെടുത്ത ആത്മശക്തിയുടെ നിറവിലാണ് ചെറിയ പെരുന്നാള്‍ ആഘോഷം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കശ്‌മീരില്‍ മാധ്യമപ്രവര്‍ത്തനെ വെടിവച്ചുകൊന്നു

കശ്മീരില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ചുകൊന്നു. റൈസിങ് കശ്മീര്‍ പത്രത്തിന്‍റെ എഡിറ്ററായ ...

news

കേരളത്തിൽ വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

വൃത ശുദ്ധിയിൽ പുണ്യവുമായി വെള്ളിയാഴ്ച കേരളത്തിൽ ചെറിയ പിറന്നാൾ. കൊഴിക്കോട് കാപ്പാടിലെ ...

news

ഡോക്ടറെ മരത്തിൽ കെട്ടിയിട്ട് ഭാര്യയേയും പ്രായപൂർത്തിയാകാത്ത മകളേയും കൂട്ട ബലാത്സംഗത്തിനിരയാക്കി

ക്ലിനിക് പൂട്ടിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഡോക്ടറെ അക്രമിച്ച് മരത്തിൽ ...

news

വാട്സ് ആപ്പ് ഗ്രൂപ്പിൽ ചിത്രങ്ങൾ ഇട്ടതിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തി

ഫാമിലി വാട്സ് ആപ്പ് ഗ്രൂപ്പിൽ ചിത്രങ്ങൾ ഇട്ടതിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തി. ലവ് എന്ന ...

Widgets Magazine