കൊൽക്കത്തയിൽ ബ്ലാസ്റ്റേഴ്സിന് അടിപതറി

വെള്ളി, 9 ഫെബ്രുവരി 2018 (08:00 IST)

ഇന്ത്യൻ സൂപ്പർ ലീഗിൽ കൊല്‍ക്കത്തയിൽ ബ്ലാസ്റ്റേഴ്സിന് അടിപതറി. എടികെയ്ക്കെതിരെ സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് മൂന്നു പോയിന്റുകളോടെ പോയിന്റു പട്ടികയിൽ നാലാമതെത്താമെന്ന മോഹമാണ് പൊലിഞ്ഞത്.  സീനിയര്‍ താരം ദിമിതർ ബെർബറ്റോവും ഗുയോൺ ബാൽവിൻസണും ആണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ വല ചലിപ്പിച്ചത്. 
 
എന്നിട്ടും എടികെ– ബ്ലാസ്റ്റേഴ്സ് പോരാട്ടം സമനിലയിൽ കലാശിച്ചു (2–2). കൊൽക്കത്തയ്ക്കായി റയാൻ ടെയ്‍ലര്‍ (38), ടോം തോർപ്പെ (78) എന്നിവരും വലകുലുക്കി. മൽസരത്തിൽ രണ്ടു തവണ ലീഡെടുത്തിട്ടും സമനില വഴങ്ങാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി.  
 
മൂന്നാം ഗോൾ നേടുന്നതിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടതോടെ മൽസരം സമനിലയിൽ കലാശിച്ചു. മൽസരത്തിൽ കറേജ് പെക്കൂസൺ ഒട്ടേറെ അവസരങ്ങൾ പാഴാക്കി കളഞ്ഞതും സമനിലയിലേക്കു വഴിയൊരുക്കി. മറ്റുള്ളവർക്കു പന്തു നൽകുന്നില്ലെന്ന് പെക്കൂസണെതിരെ ഗ്രൗണ്ടിൽ വച്ചു തന്നെ ബെർബറ്റോവ് പ്രതികരിക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി; ഹ്യൂം ഈ സീസണില്‍ കളിക്കില്ല - തിരിച്ചുവരുമെന്ന് താരം

ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിലെ നിർണായക മത്സരത്തിന് ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് കനത്ത ...

news

സികെ വിനീതിന്റെ ഇടിവെട്ട് ഗോൾ, പോയിന്റ് നിലയിൽ അഞ്ചാമത്; സെമി പ്രതീക്ഷിക്കാമോ?

ഐഎസ്എല്‍ നാലാം സീസണിൽ മങ്ങിയ കളികളാണ് ബ്ലാസ്റ്റേഴ്സ് ടീം ഇതുവരെ മുന്നോട്ട് ...

news

ബ്ലാസ്‌റ്റേഴ്‌സിനെ കൊല്ലാതെ കൊന്ന് സിഫ്നോസ്; കൊടും ക്രൂരതയെന്ന് ആരാധകര്‍ - വിമര്‍ശനവുമായി ഷൈജു ദാമോദരനും

ഐഎസ്എല്‍ നാലാം സീസണില്‍ നിലനില്‍പ്പിനായി പോരാടുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി ...

news

ബാഴ്‌സ ഞെട്ടലില്‍; റൊണാള്‍ഡോയുടെ പകരക്കാരന്‍ നെയ്‌മര്‍ - വെളിപ്പെടുത്തലുമായി കുട്ടീഞ്ഞോ

ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുടെ പകരക്കാരനായി പിഎസ്ജി സൂപ്പര്‍ താരം നെയ്‌മര്‍ റയല്‍ ...

Widgets Magazine