രണ്ടാം പകുതിയില്‍ ടോട്ടനത്തിനെ പിച്ചിച്ചീന്തി; യുവന്റസ് ചാമ്പ്യന്‍സ് ലീഗ് ക്വാട്ടറിലേക്ക്

ലണ്ടന്‍, വ്യാഴം, 8 മാര്‍ച്ച് 2018 (11:36 IST)

  juventus , champions league , champions league , Tottenham , യുവന്റസ് , ചാമ്പ്യന്‍സ് ലീഗ് , ടോട്ടനം

ഒന്നിനെതിരെ രണ്ടു ഗോളിന് ടോട്ടനത്തിനെ തോല്‍പ്പിച്ച് യുവന്റസ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍. അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് യുവന്റസ് ജയം സ്വന്തമാക്കിയത്. നാല് വര്‍ഷത്തിനിടെ യുവന്റസിന്റെ മൂന്നാം ക്വാര്‍ട്ടര്‍ പ്രവേശനമാണിത്.

സ്വന്തം ഗ്രൗണ്ടില്‍ 1-2 ന് എഫ്സി ബാസലിനോട് തോറ്റെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റിയും ക്വാര്‍ട്ടറിലെത്തി.

ഇറ്റലിയിലെ സ്വന്തം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തില്‍ 2-2 സമനില വഴങ്ങിയ യുവന്റസ് ഗോണ്‍സാലോ ഹിഗ്വയ്ന്‍, പൗളോ ഡിബാല എന്നീ അര്‍ജന്റീനാ താരങ്ങളുടെ മികവിലാണ് എതിരാളികളുടെ മണ്ണില്‍ ജയിച്ചു കയറിയത്. ഇരുപാദങ്ങളിലുമായി 4-3ന്റെ ജയമാണ് ഇറ്റാലിയന്‍ കരുത്തര്‍ സ്വന്തമാക്കിയത്.

39മത് മിനിറ്റില്‍ സണ്‍ ഹ്യുങ് മിന്‍ ടോട്ടനത്തിനെ മുന്നില്‍ എത്തിച്ചെങ്കിലും രണ്ടാം പകുതിയില്‍ തകര്‍പ്പന്‍ കളി പുറത്തെടുത്ത യുവന്റസ് മത്സരം തിരിച്ചു പിടിച്ചു. പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ച പോരാട്ടമായിരുന്നു ഇറ്റാലിയന്‍ പട പിന്നീട് പുറത്തെടുത്തത്.

എഫ്സി ബാസലിന്റെ തട്ടകത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളിന് ജയിച്ച മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം ഗ്രൗണ്ടില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങി. എട്ടാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസിന്റെ ഗോളില്‍ അവര്‍ മുന്നലെത്തിയിരുന്നെങ്കിലും 17മത് മിനുട്ടില്‍ മുഹമ്മദ് എല്‍ യൂനുസി ഗോള്‍ മടക്കി. 71മത് മിനുട്ടില്‍ മിച്ചേല്‍ ലാങ് ആണ് സന്ദര്‍ശകരുടെ വിജയ ഗോള്‍ നേടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

നെയ്‌മറില്ലാത്ത പിഎസ്ജിയെ പഞ്ഞിക്കിട്ട് ക്രിസ്റ്റ്യാനോ; ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ ക്വാര്‍ട്ടറില്‍

നിര്‍ണായക പോരാട്ടത്തില്‍ നെയ്‌മറുടെ അഭാവത്തില്‍ കരുത്തരായ റയല്‍ മാഡ്രിഡിനെ നേരിടാനിറങ്ങിയ ...

news

ലോകകപ്പ് ഷൂട്ടിംഗ് ചാമ്പ്യന്‍‌ഷിപ്പ്: മ​നു ഭാ​ക​ര്‍ക്കു സ്വ​ര്‍ണം

ഐ​എ​സ്എ​സ്എ​ഫ് ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ പ​തി​നാ​റു​കാ​രി മ​നു ...

news

സിറ്റിയുടെ കുതിപ്പ് തുടരുന്നു; ഇത്തവണ പരാജയം രുചിച്ചത് ചെ​ൽ​സി​

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗില്‍ കരുത്തരായ ചെ​ൽ​സി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ...

news

ഐഎസ്എൽ; സൂപ്പർ കപ്പിൽ കസറണം ബ്ലാസ്റ്റേഴ്സ്

ആറു ജയം, ഏഴു സമനില, അഞ്ചു തോൽവി– ഐ എസ് എല്ലിലെ നാലാം സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ...

Widgets Magazine