ഗൌണ്ടിലിറങ്ങിയ ആരാധകന്‍ ഇത്രയും പ്രതീക്ഷിച്ചില്ല; മെസിയുടെ പെരുമാറ്റത്തില്‍ ഞെട്ടി ഫുട്‌ബോള്‍ ലോകം - വീഡിയോ വൈറലാകുന്നു

ഗൌണ്ടിലിറങ്ങിയ ആരാധകന്‍ ഇത്രയും പ്രതീക്ഷിച്ചില്ല; മെസിയുടെ പെരുമാറ്റത്തില്‍ ഞെട്ടി ഫുട്‌ബോള്‍ ലോകം

 messi fan , messi , champions league , Lionel Messi , Barcelona , ലയണല്‍ മെസി , ചാമ്പ്യന്‍‌സ് ലീഗ് , സുരക്ഷാ ജീവനക്കാര്‍ , മെസി , ആരാധകന്‍
സ്‌പെയിന്‍| jibin| Last Modified വ്യാഴം, 2 നവം‌ബര്‍ 2017 (15:41 IST)
ആരാധകര്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത താരമാണ് ബാഴ്‌സലോണയുടെ ലയണല്‍ മെസി. സ്‌നേഹിക്കുന്നവരെ നിരാശരാക്കാതെ ഒപ്പം നില്‍ക്കാനും ചിത്രങ്ങള്‍ എടുക്കാനും അര്‍ജന്റീന താരത്തിന് യാതൊരു മടിയുമില്ല. ചാമ്പ്യന്‍‌സ് ലീഗില്‍ ഒളിംപിയാക്കോസിനെതിരേയുള്ള മത്സരത്തിനിടെ ഗ്രൌണ്ടിലിറങ്ങിയ ആരാധകന്‍ മെസിയുടെ അടുത്തെത്തിയതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

മത്സരത്തിനിടെ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൈതാനത്തിറങ്ങി സമീപത്തുവന്ന ആരാധകനോട് മെസി പുലര്‍ത്തിയ പെരുമാറ്റമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ചു മത്സരത്തിനിടെ ഗ്രൗണ്ടിലെത്തിയ ആരാധകനെ നിരാശപ്പെടുത്താതെ ചെര്‍ത്ത് നിര്‍ത്തി ആശ്ലേഷിക്കുകയായിരുന്നു മെസി ചെയ്‌തത്. ഗ്രൌണ്ട് വിടുന്നതിന് മുമ്പ് മെസിക്ക് ചുംബനവും നല്‍കിയ ശേഷമാണ് ആരാധകന്‍ മൈതാനം വിട്ടത്.

മെസിയുടെയും ആരാധകന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഫുട്‌ബോളിലെ നല്ല നിമിഷങ്ങളില്‍ ഒന്ന് എന്നാണ് ഭൂരിഭാഗം പേരും ഈ നിമിഷത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം, ആരാധകന്റെയും മെസിയുടെയും ചിത്രങ്ങളും ദൃശ്യങ്ങളും വൈറലാകുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :