പരിക്കിന്റെ കാര്യം നെയ്‌മര്‍ തുറന്നു പറഞ്ഞു; സൂപ്പര്‍ താരമില്ലാതെ ബ്രസീല്‍ ലോകകപ്പ് കളിക്കേണ്ടി വരുമോ?

സാവോപോള, തിങ്കള്‍, 28 മെയ് 2018 (18:52 IST)

Widgets Magazine
 russian world cup , neymar , Russia , brazil , നെയ്‌മര്‍ , റഷ്യ , ലോകകപ്പ് , നെയ്‌മര്‍ക്ക് പരിക്ക്

റഷ്യന്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ബ്രസീല്‍ ആരാധകര്‍ക്ക് നിരാശ പകരുന്ന വാര്‍ത്ത പുറത്തുവിട്ട് സൂപ്പര്‍താരം നെയ്‌മര്‍.

ലോകകപ്പില്‍ കളിക്കാനുള്ള പൂര്‍ണ്ണ ഫിറ്റിലല്ല താന്‍ ഇപ്പോള്‍ ഉള്ളതെന്നാണ് നെയ്‌മര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ തുറന്നു പറച്ചില്‍ ബ്രസീല്‍ ക്യാമ്പിലും ആരാധകരിലും ഒരു പോലെ ആശങ്ക പടര്‍ത്തുന്നുണ്ട്.

അടുത്തമാസം 17ന് സ്വിറ്റ്സര്‍ലന്‍ഡിന് എതിരെയാണ് ലോകകപ്പില്‍ ബ്രസീലിന്‍റെ ആദ്യമത്സരം. മൂന്നാം തിയതിയാണ് ക്രോയേഷ്യക്കെതിരെ മഞ്ഞപ്പടയ്‌ക്ക് സന്നാഹ മത്സരം കളിക്കേണ്ടത്.

പരിക്ക് ഭേദമായിട്ടില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ സന്നാഹ മത്സരത്തില്‍ നെയ്‌മര്‍ കളിക്കില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

സന്നാഹ മത്സരത്തില്‍ നെയ്‌മറെ പുറത്തിരുത്തിയാല്‍ അദ്ദേഹത്തിന് കൂടുതല്‍ സമയം വിശ്രമം ലഭിക്കുമെന്നും സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ആരോഗ്യത്തോടെ തിരിച്ചെത്താന്‍ കഴിയുമെന്നുമാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

ഞാനൊരു പോരാളിയാണ്, ലോകകപ്പിനുണ്ടാകും: സൂപ്പർതാരത്തിന്റെ ഉറപ്പ്

റഷ്യയിൽ വെച്ച് നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കാൻ താൻ ഉണ്ടാകുമെന്ന് ...

news

ക്രിസ്റ്റീനോ റയലിൽ നിന്നും പടിയിറങ്ങുന്നു ?

റയൽ മാഡ്രിഡിന്റെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റീനോ റോണാൾഡോ ക്ലബ്ബ് വിട്ടേക്കുമെന്ന സൂചന ...

news

ബെയ്‌ല്‍ മാജിക്ക് വീണ്ടും; വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം റയലിന്

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം തുടര്‍ച്ചയായ മൂന്നാം തവണയും റയല്‍ മാഡ്രിഡിന്. ലിവര്‍പൂളിനെ ...

news

ഇനി കാൽപ്പന്ത് കളിയുടെ സമയം, തരംഗമായി ഔദ്യോഗിക ഗാനം

ഇനി കാല്‍പ്പന്ത്‌ കളിക്കൊപ്പാമാണ് ലോകത്തിന്റെ ഹൃദയതാളം. ഒരു പന്തിന് പിന്നാലെ ജനതകളെ ...

Widgets Magazine